ചികിത്സയിലുള്ളവര്‍ 84,995
ഇതുവരെ രോഗമുക്തി നേടിയവര്‍ 3,72,951
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകള്‍ പരിശോധിച്ചു
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 24 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂര്‍ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂര്‍ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂര്‍ 515, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 48,60,812 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 363 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 164 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(പന്നിവിഴ, കരുവാറ്റ) 2
2 പന്തളം
(പറന്തല്‍, പൂഴിക്കാട്, കുരമ്പാല, മുടിയൂര്‍കോണം, മങ്ങാരം) 9
3 പത്തനംതിട്ട
(കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം) 12
4 തിരുവല്ല
(മഞ്ഞാടി, തുകലശ്ശേരി, തിരുവല്ല, തിരുമൂലപുരം) 12
5 ആറന്മുള
(ഇടയാറന്മുള) 5
6 അരുവാപുലം
(കൊക്കാത്തോട്, അരുവാപുലം) 2
7 അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 5
8 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, പ്രക്കാനം, മഞ്ഞിനിക്കര) 7
9 ചെറുകോല്‍ 1
10 ചിറ്റാര്‍
(ചിറ്റാര്‍) 2
11 ഏറത്ത്
(വെളളക്കുളങ്ങര, ചൂരക്കോട്, വടക്കടത്തുകാവ്) 7
12 ഏനാദിമംഗലം
(കുറുമ്പുകര, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം) 6
13 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 10
14 ഏഴംകുളം
(തേപ്പുപാറ, ഏനാത്ത്) 5
15 ഏഴുമറ്റൂര്‍
(പടുതോട്, ഏഴുമറ്റൂര്‍) 2
16 കടമ്പനാട്
(മണ്ണടി, കടമ്പനാട്) 5
17 കടപ്ര
(കടപ്ര) 6
18 കലഞ്ഞൂര്‍
(കൂടല്‍) 3
19 കല്ലൂപ്പാറ 1
20 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ചന്ദനപ്പളളി) 3
21 കോയിപ്രം
(കോയിപ്രം, പുല്ലാട്) 3
22 കോന്നി
(മങ്ങാരം, വകയാര്‍, പൂവന്‍പാറ) 4
23 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 5
24 കോട്ടാങ്ങല്‍
(പാടിമണ്‍, കോട്ടാങ്ങല്‍) 3
25 കുളനട
(മാന്തുക, കുളനട) 4
26 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കാത്തകിടി) 4
27 കുറ്റൂര്‍
(വെണ്‍പാല, തെങ്ങേലി, കുറ്റൂര്‍) 7
28 മലയാലപ്പുഴ
(മലയാലപ്പുഴ, വെട്ടൂര്‍) 2
29 മെഴുവേലി 1
30 മൈലപ്ര 1
31 നാറാണംമൂഴി
(ഇടമണ്‍, അടിച്ചിപ്പുഴ, നാറാണംമൂഴി) 3
32 നാരങ്ങാനം
(തോന്ന്യാമല) 3
33 നെടുമ്പ്രം 1
34 നിരണം
(കിഴക്കുംഭാഗം, നിരണം) 2
35 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 3
36 പളളിക്കല്‍
(ചേന്നംപ്പളളി, പയ്യനല്ലൂര്‍, ഇളംപ്പളളില്‍, പെരിങ്ങനാട്, പഴകുളം) 9
37 പെരിങ്ങര 1
38 പ്രമാടം 1
39 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 8
40 റാന്നി 1
41 റാന്നി-പെരുനാട്
(പെരുനാട്) 2
42 തണ്ണിത്തോട്
(തേക്കുതോട്) 2
42 തുമ്പമണ്‍
(തുമ്പമണ്‍) 2
43 വടശ്ശേരിക്കര 1
44 വളളിക്കോട്
(ഞക്കുനിലം) 3
45 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2
46 മറ്റ് ജില്ലക്കാര്‍ 3
മറ്റ് ജില്ലകളില്‍ കോവിഡ്-19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ 7 പേരെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ജില്ലയില്‍ ഇതുവരെ ആകെ 15820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12420 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 94 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 363 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 13787 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1803 പേര്‍ ജില്ലയിലും, 131 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 112
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 65
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 72
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 134
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 65
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 51
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 37
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 34
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 36
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 51
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 793
14 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 1705
ജില്ലയില്‍ 12892 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1907 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3921 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 94 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 138 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18720 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് ,ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 101102, 791, 101893
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 73245, 1240 , 74485
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 0, 146, 146
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3248, 40, 3288
6, സി.ബി.നാറ്റ് പരിശോധന, 186, 3, 189
ആകെ ശേഖരിച്ച സാമ്പിളുകള്‍, 178266, 2220, 180486
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1254 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3474 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1678 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.12 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1095 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.