പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍റെ ആദ്യ ഇന്‍സ്‌പെക്ടറായി തന്‍സീം അബ്ദുല്‍ സമദ് ചുമതല എടുത്തു

 

കോന്നി വാര്‍ത്ത : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 15 സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും തുറന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള സൈബര്‍ സെല്ലിലാണ് പുതിയ സൈബര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. പുതിയ കെട്ടിടം ആകുന്നമുറയ്ക്ക് അങ്ങോട്ട് മാറും.
പുതിയ സൈബര്‍ പോലീസ് സ്റ്റേഷന്റെ ആദ്യ പോലീസ് ഇന്‍സ്‌പെക്ടറായി തിരുവനന്തപുരം സിറ്റി നോര്‍ത്ത് ട്രാഫിക് യൂണിറ്റില്‍ നിന്നുള്ള തന്‍സീം അബ്ദുല്‍ സമദ് ചാര്‍ജ് എടുത്തു. ഐ ടി ആക്ട് കേസുകളുടെ രജിസ്റ്റര്‍, അന്വേഷണം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പരാതികളില്‍ നടപടിയെടുക്കല്‍, ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഇവ സംബന്ധിച്ചു വേണ്ട സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പുതിയ സൈബര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും.

error: Content is protected !!