Trending Now

പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 

2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.

error: Content is protected !!