Trending Now

പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടത്തിന് 77 ലക്ഷം രൂപ കൂടി അനുവദിച്ചു

 

പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപ കൂടി അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു. ഇവയുടെ ബാക്കി നിര്‍മാണം കൂടിയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ടൗണായ പെരുനാട്ടില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പല ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം ഒരു കൂരയ്ക്കു കീഴില്‍ ആക്കാനാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്.
സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, ഐസിഡിഎസ് ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകളാണ് ഇപ്പോള്‍ പെരുനാടിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നത്. ഇവയെല്ലാം ഒരു കൂരയ്ക്കു കീഴില്‍ ആകുന്നതോടെ ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ ഒരേ സ്ഥലത്തു നിന്നു തന്നെ സാധിക്കാന്‍ ആകും.

error: Content is protected !!