Trending Now

പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം

 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ക്ലീന്‍ കേരള കമ്പനിക്കാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. ഹരിതകര്‍മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും അവിടെ വച്ചു തരം തിരിച്ച് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിലുള്ള ഷ്രഡ്ഡിംഗ് യൂണിറ്റില്‍ എത്തിക്കുകയും ചെയ്യും.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി തോമസ്, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല അജിത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ശിവരാമന്‍, അംഗങ്ങളായ എം.ബി. സത്യന്‍, വത്സമ്മ മാത്യു, ബിജിലി പി ഈശോ, സാലി തോമസ്, ജോണ്‍ വി തോമസ്, ഗ്രാമ പഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ ഷാജന്‍, ജോമോന്‍ പുതുപറമ്പില്‍, ഡി. ശ്രീരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ എം. ബി. ദിലീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത് സെക്രട്ടറി സി.പി. രാജേഷ് കുമാര്‍, എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അവിനാശ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബീരാജ് പദ്മനാഭന്‍, ഹരിത മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ മായ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!