കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായതും കോടികണക്കിന് നിക്ഷേപക തുക വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും . പോലീസ് കസ്റ്റഡി നാളെ അവസാനിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകും . ഇവരുടെ പേരില്‍ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി.പ്രതികളെ നാളെ ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ്കേസ്സ് എടുത്തത് . കോടികള്‍ വിദേശത്തേക്ക് കടത്തി എന്നും കണ്ടെത്തി .
പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടും .കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെല്ലാം പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെ ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളായ റിയ, റിനു, റെയ്ബ എന്നിവര്‍ അട്ടക്കുളങ്ങരയിലെ ജയിലിലാണ്. ഇവിടേക്ക് എന്‍ഫോഴ്‌സ്‌മെന്റ് നേരിട്ടെത്തി ചോദ്യം ചെയ്യും .തുടര്‍ന്നു അറസ്റ്റ് രേഖപ്പെടുത്തും .