Trending Now

തട്ടിപ്പുകാരായ പോപ്പുലര്‍ ഉടമകളുടെ കോടികളുടെ വസ്തുക്കള്‍ കണ്ടെത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികള്‍ നേടി എങ്കിലും കേരളത്തില്‍ മാത്രം ഉള്ള ഇവരുടെ ആസ്ഥി 500 കോടിയ്ക്ക് അടുത്തു വരും . കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എല്ലാ വില്ലേജ് ഓഫീസുകളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയും കെട്ടിടവും കണ്ടെത്തി . പോലീസ് 125 കോടിയുടെ മറ്റ് സ്വത്തുക്കള്‍ കണ്ടെത്തി .15 വാഹനം പോലീസ് പിടിച്ചെടുത്തു . ചില വാഹനങ്ങള്‍ അടുത്ത ബന്ധുക്കളുടെ പേരില്‍ ഉണ്ട് . ചില ജീവനക്കാരുടെ പേരിലും . ഇത് കൂടാതെ രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടെ സ്വന്തം പേരില്‍ കെട്ടിട സമുച്ചയം എന്നിവ ഉണ്ട് .കോന്നി വകയാറില്‍ ബഹുനില കെട്ടിടങ്ങള്‍ രണ്ടു എണ്ണം .വകയാറില്‍ ആഡംബര വീട് ഒരെണ്ണം എന്നിവ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തി . അന്വേഷണം തുടരുന്നു . കേരളത്തിലെ എല്ലാ സബ് രജിസ്റ്റര്‍ ഓഫീസും കണക്ക് എടുപ്പ് നടത്തി വരുന്നു .

കേസ് സി ബി ഐയുടെ കയ്യില്‍ പോയത് കേരള പോലീസിന് ഉള്ള ക്ഷീണം ആണ് . ഡി ജി പി പോലും ഈ കേസില്‍ നേരിട്ടു ഇടപെട്ട് കോന്നി പോലീസില്‍ ഉള്ള ഒരു കേസിലേക്ക് പരാതികള്‍ എല്ലാം ചേര്‍ക്കുവാന്‍ ഉത്തരവ്നല്‍കിയത് ഹൈക്കോടതി മരവിപ്പിച്ചു . തട്ടിപ്പുകാരുടെ ഉന്നത ബന്ധം ഇതിലൂടെ ജനം അറിഞ്ഞു . ബി ജെ പി നിക്ഷേപകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു കൊണ്ട് കൂടെ നില്‍ക്കുന്നതു  സര്‍ക്കാരിന്  കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കി . വരുന്ന തിരഞ്ഞെടുപ്പില്‍ നിക്ഷേപകര്‍ ബി ജെ പിക്ക് ഒപ്പം എന്നു കൂട്ടായ്മയില്‍ ആവര്‍ത്തിച്ചു .
പോപ്പുലര്‍ ഉടമകള്‍ സമീപ കാലത്ത് വിറ്റ എല്ലാ ഭൂമിയും കെട്ടിടങ്ങളും പിടിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്ന കേന്ദ്ര നിയമംഅനുസരിച്ചുള്ള ഉത്തരവിലൂടെ കഴിയും .അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനു അതോറിറ്റി ചുമതല നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പോപ്പുലര്‍ ഉടമകളുടെ ബിനാമികളെ കൂടി പോലീസ് കണ്ടെത്തി . ഇവരുടെ സ്വത്തുക്കള്‍ കൂടി പിടിച്ചെടുക്കണം എന്നാണ് ആവശ്യം . പണം വാങ്ങി നിക്ഷേപകരെ വഞ്ചിച്ച എല്ലാ ബ്രാഞ്ച് മാനേജര്‍മാരുടെയും സ്വത്തുക്കളുടെ കണക്കുകളും ശേഖരിക്കണം എന്നു ആവശ്യം ഉന്നയിച്ച് കൊണ്ട് ജന മുന്നേറ്റ മുന്നണി ഉടന്‍ സര്‍ക്കാറിന് നിവേദനം നല്‍കും .

പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി

error: Content is protected !!