എസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍

Spread the love

 

കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ ശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

Related posts