Trending Now

കൂടലില്‍ കരിങ്കൽ ക്വാറിയ്ക്കു അനുവാദം നല്‍കരുത്

ഹിയറിംഗിനുള്ള അറിയിപ്പ് നിയമവിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ നഗ്നമായ ലംഘനവും

കോന്നി വാര്‍ത്ത ഡോട്ട് കോം : പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ പരിഷ്ക്കരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിജ്ഞാപന ഉത്തരവ് നിലനിൽക്കുമ്പോൾ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ വില്ലേജിൽ കോന്നി താലൂക്കിൽ റീ സർവ്വേ 341/6 Pt നമ്പരിൽപ്പെട്ട സ്ഥലത്ത് കരിങ്കൽ ക്വാറി അനുവദിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി ഒക്ടോബർ 12 ന് നടത്തുന്ന പബ്ലിക്ക് ഹിയറിംഗിനുള്ള അറിയിപ്പ് നിയമവിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ നഗ്നമായ ലംഘനവുമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻറ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഇ എസ് എ വില്ലേജിൽ ഉൾപ്പെട്ടതും,പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, ജനവാസ കേന്ദ്രത്തിൽ പെടുന്നതുമായ ടി സർവെ നമ്പരിൽ ഉൾപ്പെട്ട സ്ഥലത്ത് പാറപൊട്ടിക്കുന്നതിനു് ആർക്കും അനുവാദം നൽകരുതെന്ന് യോഗം ആവശ്യപ്പെട്ടു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്സ് . കൃഷ്ണകുമാർ,ആര്‍.രാജീവൻ, താജ്,എസ്സ് .അജി, സലീന, അഞ്ജിത എന്നിവർ സംസാരിച്ചു.

error: Content is protected !!