Trending Now

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്‌സുകളിൽ സീറ്റൊഴിവ്

 

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ പിജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന് 55 ശതമാനം മാർക്കുള്ള താത്പര്യമുള്ള വിദ്യാർഥികൾ 1000 രൂപ അപേക്ഷാഫീസ് കെ.എസ്.ഐ.ഡി ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയതിന്റെ തെളിവ് സഹിതം നിശ്ചിത മാതൃകയിൽ 25ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയും മറ്റു രേഖകളും [email protected] ലേക്ക് അയക്കണം. 26ന് ഓൺലൈനായി ഡിസൈൻ അഭിരുചി ടെസ്റ്റും തുടർന്ന് അഭിമുഖവും നടത്തി അതിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും. ടെസ്റ്റിന്റെ സമയവും മറ്റു വിവരങ്ങളും അപേക്ഷകരെ നേരിട്ട് അറിയിക്കും. വിശദവിവരങ്ങൾ കെ.എസ്.ഐ.ഡി വെബ്‌സൈറ്റിൽ (www.ksid.ac.in) ലഭ്യമാണ്.

error: Content is protected !!