കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ കേസ് അന്വേഷിക്കുന്നതില്‍ കേരള പോലീസിന് പരിമിതി ഉണ്ട് .പരാതിക്കാരുടെ എണ്ണം കൂടിയതും കോടികളുടെതട്ടിപ്പുമാണ് ഓരോ ദിനവും പുറത്തു വരുന്നത് . ഇത്രമാത്രം കോടികളുടെ തട്ടിപ്പ് കേസ് കേരള പോലീസ് ആദ്യമായാണ് അന്വേഷിക്കുന്നത് . ഈ കേസ്സിന്‍റെ തുടക്കം മുതല്‍ ഉന്നത രാഷ്ട്രീയ ഇടപെടീല്‍ ഉണ്ടായിട്ടുണ്ട് . കോന്നി പോലീസ് ആദ്യം എടുത്ത ഒരു കേസിലേക്ക് മറ്റ് പരാതികള്‍ ചേര്‍ക്കണം എന്നു ഡി ജി പി തന്നെ നിര്‍ദേശം ഇറക്കി . കോടതിയില്‍ പരാതിക്കാര്‍ ഇത് ചോദ്യം ചെയ്തു . മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കത്തില്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടില്ല . ബി ജെ പി പൂര്‍ണ്ണ പിന്തുണ നിക്ഷേപകര്‍ക്ക് നല്‍കിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപകടം മണത്തു .
രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും ഉള്ള ഈ കേസ് അന്വേഷിക്കുന്നതിൽ സംസ്ഥാന പോലീസിന് പരിമിതികളുണ്ട്. സി ബി ഐ ഏറ്റെടുക്കുന്നതോടെ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാവും.വിദേശ രാജ്യത്ത്ഉള്ള പ്രതികളുടെ ഭൂമി, പണം എന്നിവ കണ്ടെത്തണം . “പോപ്പ്” എന്ന പേരില്‍ കാറുകള്‍ വിദേശത്തു ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് . അത് പോപ്പുലര്‍ ഉടമകളുടെ ആണെന്നുള്ള തെളിവ് കിട്ടണം . പോപ്പുലർ ഉടമകളുടെ പണമിടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചു . രണ്ട് കേന്ദ്ര ഏജൻസികളാണ് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നത്.
രാജ്യത്തും പുറത്തുമായി ഉള്ള പോപ്പുലർ ഉടമകളുടെ നിക്ഷേപവും വസ്തു ഇടപാടുകളും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ നേരത്തേ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു . സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നമുറയ്ക്ക് പോലീസ് അന്വേഷണ വിവരങ്ങൾ സി.ബി.ഐക്ക് കൈമാറും.ഓസ്ട്രേലിയ, ദുബായ് എന്നിവടങ്ങളിൽ പോപ്പുലർ ഉടമകൾക്ക് വൻ നിക്ഷേപമുള്ളതായാണ് പ്രാഥമിക പോലീസ് വിവരം . ഇതെല്ലാം കണ്ടെത്തണം എങ്കില്‍ സി ബി ഐ അന്വേഷണം വേണം എന്നായിരുന്നു പോലീസ് നിലപാട് . അതാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചത് .