റിസര്‍വ്വ് ബാങ്കിന്‍റെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ കേരളത്തില്‍ 127 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ്, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ശ്രീരാജ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പവ്വര്‍ ആന്റ് ഇന്‍ഫ്രാസട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്ക് മാത്രമാണ് കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വെബ്‌സൈറ്റിലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചാണ് കേരളത്തിലെ പണമിടപാട് കമ്പിനികള്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത്. ‘ബി’ കാറ്റഗറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും 12 ഉം 14 ഉം ശതമാനം മോഹ പലിശ നല്‍കിയാണ് അനധികൃതമായി നിക്ഷേപം വാങ്ങുന്നത് . പലിശ കൃത്യമായി ലഭിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്കു പരാതി ഇല്ല . ഉടമ മരണപ്പെട്ടാലോ ,സ്ഥാപനം പ്രതിസന്ധിയിലായാലോ മാത്രം പരാതിയുമായി പോലീസില്‍ നിക്ഷേപകര്‍ സമീപിക്കും . കണക്കില്‍ പ്പെടാത്ത പണം ഉള്ളതിനാല്‍ പലരും പരാതി ഉന്നയിക്കില്ല .
വന്‍പലിശ ഓഫര്‍ ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ഇനത്തിലും ലക്ഷങ്ങള്‍ നല്‍ക്കുന്നു . ഇത്തരം സ്ഥാപനങ്ങള്‍ക്കു എതിരെ ഉള്ള പരാതികള്‍ ഉന്നയിക്കുന്നവരെ വിരട്ടുവാന്‍ വരെ ചില ചോട്ടാ നേതാക്കള്‍ ഉണ്ട് . പോപ്പുലര്‍ ഗ്രൂപ്പ് പോലെയുള്ള കറക്ക് കമ്പനികള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നത് .ഇവരുടെ സ്ഥാപനം ഉടന്‍ പൊളിയുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ കോന്നി വാര്‍ത്ത മുന്നറിയിപ്പ് നല്കി . പേരില്‍ സ്വര്‍ണ്ണ പണയം സ്വീകരിക്കുന്ന സ്ഥാപനം എന്ന ബോര്‍ഡ് .കോന്നിയില്‍ മാത്രം 8 സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് മുങ്ങിയത് . പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധം ഉള്ള രണ്ടു സ്ഥാപനവും മുന്‍പ് പൊളിഞ്ഞിരുന്നു .കോന്നി ആസ്ഥാനമായ വാലുതുണ്ടില്‍ ഫിനാന്‍സ് നൂറുകണക്കിനു ബ്രാഞ്ചുകള്‍ തുടങ്ങി കോടികളുമായി ഉടമയും ഭാര്യയും മുങ്ങി , നാഷണല്‍ , യൂണൈറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ കോടികള്‍ മുക്കി . ചിലര്‍ പാപ്പര്‍ ഹര്‍ജി നേടി പാപ്പരായി .പോപ്പുലര്‍ ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ തോമസ് ഡാനിയല്‍ എന്ന റോയിയും പാപ്പര്‍ ഹര്‍ജി നല്‍കി .
ആര് ബി ഐ അനുമതി ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള് അനുമതി പത്രം പരസ്യമായി പ്രസിദ്ധീകരിക്കണം . നിക്ഷേപകര്ക്ക് അത് കാണുവാന് ഉള്ള അവകാശം ഉണ്ട്