താമരശ്ശേരി രൂപത മുന് ബിഷപ്പ് മാര് പോള് ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. ഹൃദയാഘത്തെത്തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.13 വര്ഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്ക്കുന്നത്. 2010 ൽ സ്ഥാനം ഒഴിഞ്ഞു. 10 വര്ഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു. രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കുന്ന ഭൗതികദേഹം തിങ്കളാഴ്ച രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.
Related posts
-
ശബരിമലയിൽ സുരക്ഷ ശക്തമാക്കി :സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്
Spread the loveഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ... -
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Spread the love കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (2025 ഡിസംബർ 05) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര... -
അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും
Spread the love അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. ഇന്ന് (05/12/25) വൈകിട്ട് 6.24 ന് 6...
