കോന്നി മെഡിക്കല്‍ കോളേജ് : ഉദ്ഘാടന തീയതി ഉടൻ തന്നെ തീരുമാനമാനിക്കും

 

കോന്നിവാര്‍ത്ത ഡോട്ട് കോം :ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഫർണിച്ചറുകൾ എത്തിത്തുടങ്ങി.സഡ്കോയാണ് ഫർണിച്ചറുകൾ എത്തിച്ചു നല്കുന്നത്.
റാക്ക്, ഹോസ്പിറ്റൽ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കർ ,അലമാര, വാട്ടർ ബിൻ, ഇൻസ്ട്രുമെന്‍റ് ട്രോളി, വീൽ ചെയർ, വേസ്റ്റ് ബിൻ, പേഷ്യൻ്റ് സ്റ്റൂൾ തുടങ്ങിയവയാണ് എത്തിച്ചു നല്കിയിട്ടുള്ളത്. ബാക്കിയുള്ള ഉപകരണങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ എത്തിച്ചു നല്‍കും .

ഉദ്ഘാടനത്തിനു മുൻപായി ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച് സജ്ജീകരിക്കാനുള്ള പ്രവർത്തമാണ് നടന്നു വരുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിനായി അനുവദിച്ച ഒരു കോടി രൂപയിൽ 7369306 രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ കളക്ടർ ഭരണാനുമതി നല്കിയിട്ടുണ്ട്. എക്സ് റേ മെഷീൻ, ഓട്ടോമാറ്റിക്ക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, ഹീമറ്റോളജി അനലൈസർ, ഫാർമസിക്കുള്ള റഫ്രിജറേറ്റർ, ഇ.സി.ജി. മെഷീൻ, അൾട്രാസൗണ്ട് സ്കാനർ, ഇലക്ട്രിക്കലായി ഓപ്പറേറ്റ് ചെയ്യുന്ന ഡെൻറൽ ചെയർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാകും.നിർവ്വഹണ ഉദ്യോഗസ്ഥനായി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവായിട്ടുണ്ട്. മൂലധന സ്വഭാവത്തിലുള്ള മറ്റ് ഉപകരണങ്ങളും എം.എൽ.എ ഫണ്ടിൽ നിന്നും വാങ്ങി നല്കും.
മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും, ഉദ്ഘാടന തീയതി ഉടൻ തന്നെ തീരുമാനമാകുമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!