കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത് . ഓണ്‍ലൈന്‍ കൂടിയും പരാതി ലഭിച്ചു .
43 വര്ഷം (1976 ) മുന്നേ കോന്നി വകയാര്‍ ആസ്ഥാനമായി ചെറിയ നിലയില്‍ തുടങ്ങിയ പോപ്പുലര്‍ ബാങ്ക് പിന്നീട് ഏറെ വളര്‍ന്നു . കേരളത്തിന് അകത്തും പുറത്തുമായി 273 ബ്രാഞ്ചും ഉപ ശാഖകളുമായിപ്രവര്‍ത്തിച്ചു വന്നു . നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ ബി ഐയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ സംഭാവന , ഷെയര്‍ ഇടപാടുകളില്‍ മറ്റ് ഉപ കമ്പനി രൂപീകരിച്ചു പണം നിക്ഷേപിച്ചു .
നിക്ഷേപകര്‍ ഇവര്‍ നല്‍കുന്ന എല്ലാ പേപ്പറുകളിലും ഒപ്പിട്ടു നല്‍കി .ആരും നിബന്ധനകള്‍ പൂര്‍ണ്ണമായും വായിച്ചു നോക്കി ഇല്ല . കോന്നി പോലീസില്‍ മാത്രം കിട്ടിയ പരാതി പരിശോധിച്ചാല്‍ 10 കോടിയിലേറെ നിക്ഷേപ ത്തുക ഉണ്ട് .
കൊല്ലം ജില്ലയില്‍ ഉള്ള നിക്ഷേപകര്‍ ഇന്ന് കൊല്ലം ജില്ലാ പോലീസിന് പരാതി നല്‍കുവാന്‍ പോകുന്നു .വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉള്ള പരാതി 300 കഴിഞ്ഞു .ഈ പരാതികള്‍ നോക്കിയാല്‍ 400 കോടി രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ഇനിയും ആയിരത്തോളം ആളുകള്‍ പരാതി നല്‍കുവാന്‍ പോകുന്നു എന്നു പറയുന്നു . കോടികള്‍ നിക്ഷേപിച്ചവര്‍ ആരും ഇതുവരെ പരാതി നല്‍കിയില്ല . നിയമ ഉപദേശം ഇവര്‍ തേടിയിട്ടുണ്ട് . സിവില്‍ കേസ് കൂടി നല്‍കുവാന്‍ നിക്ഷേപകര്‍ക്ക് ഉപദേശം കിട്ടി .
കഴിഞ്ഞ 20 വര്‍ഷത്തിന് ഇടയില്‍ കോടികളുമായി മുങ്ങിയ സ്ഥാപനങ്ങള്‍ കോന്നിയില്‍ മാത്രം 12 എണ്ണം ആണ് . വാലുതുണ്ടില്‍ ബാങ്ക് , യുണൈറ്റഡ് , സാറ്റ് (ഉടമ വെടിയേറ്റ് മരിച്ചു . നിക്ഷേപകര്‍ക്ക് പണം കിട്ടിയില്ല ) എം പി സി , എന്‍ കെ ആര്‍ , തുടങ്ങിയ വന്‍ കിട സ്വകാര്യ സ്ഥാപനങ്ങളും , അതിലേറെ ചെറുകിട സ്ഥാപനങ്ങളും കോടികള്‍ മുക്കിയ ലിസ്റ്റില്‍ ഉണ്ട് . ഉടമകളില്‍ ചിലര്‍ വിദേശത്തും മറ്റ് ചിലര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് സുഖമായി കഴിയുന്നു .പാപ്പര്‍ എന്നു പറഞ്ഞു നടക്കുന്ന ആളും ഉണ്ട് .
പോപ്പുലര്‍ ഗ്രൂപ്പില്‍ ഉണ്ടാകുന്ന സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ ചിലര്‍ നിരന്തരം ഇടനില നിന്നിരുന്നു . നൂറുകണക്കിനു ജീവനകാര്‍ക്ക് “ബിസിനസ്സ് “ട്രെയിനിങ്” നല്‍കുവാന്‍ വകയാറില്‍ “ട്രെയിനിങിന് മാത്രമായി ഒരു സ്ഥാപനം ഉണ്ട് . അത്ര മാത്രം കൃത്യതയോടെ ആണ് നിക്ഷേപകരെ ആകര്‍ഷിച്ചത് . വിശ്വാസം ഉള്ള സ്വകാര്യ സ്ഥാപനം എന്ന മേന്‍മയില്‍ ആയിരക്കണക്കിന് നിക്ഷേപകരെ കുറഞ്ഞ കാലം കൊണ്ട് നേടി . പണം തിരികെ ലഭിക്കാന്‍ സിവില്‍ കേസ് മാത്രം ആണ് ആശ്വാസം .