കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 78

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 411 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 144 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 319 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 163 പേരുടെയും, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 44 പേരുടെ വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 10, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 21 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നീ പ്രദേശങ്ങളെ ഓഗസ്റ്റ് 22 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(21) 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 67 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നത്
1) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശി (31)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
2) മധ്യപ്രദേശില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (30)
3) ത്രിപുരയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (50)
4) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തെക്കേമല സ്വദേശിനി (34)
5) ആസാമില്‍ നിന്നും എത്തിയ മലയാലപ്പുഴ, ഏറം സ്വദേശി (43)
6) ആസാമില്‍ നിന്നും എത്തിയ ഐക്കാട സ്വദേശി (51)
7) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശി (20)
8) പഞ്ചാബില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (28)
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശിനി (42)
10) ശ്രീനഗറില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (42)
11) ഡല്‍ഹിയില്‍ നിന്നും എത്തിയ പന്തളം, മുടിയൂര്‍കോണം സ്വദേശി (36)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
12) തിരുവല്ല സ്വദേശി (50). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13) കോഴഞ്ചേരി സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കൈപ്പുഴ നോര്‍ത്ത് സ്വദേശിനി (30). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) കുറ്റപ്പുഴ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) പഴകുളം സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) ഇടയാറന്മുള സ്വദേശിനി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
18) വാഴമുട്ടം ഈസ്റ്റ് സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
19) അടൂര്‍ മേലൂട് സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20) പഴകുളം സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
21) അടൂര്‍, മേലൂട് സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) വകയാര്‍ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
23) വകയാര്‍ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) കുറ്റൂര്‍ സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) മണ്ണടി സ്വദേശി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
26) തുവയൂര്‍ സൗത്ത് സ്വദേശി (33). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
27) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (4). മലയാലപ്പുഴ പ്ലാന്റേഷന്‍ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
28) തുവയൂര്‍ സൗത്ത് സ്വദേശിനി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
29) തുവയൂര്‍ സൗത്ത് സ്വദേശി (54). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) കൊടുമണ്‍ സ്വദേശി (35). കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) തുവയൂര്‍ സൗത്ത് സ്വദേശിനി (43). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) തുവയൂര്‍ സ്വദേശി (54). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) പഴകുളം സ്വദേശിനി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
34) പഴകുളം സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) പഴകുളം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
36) തുവയൂര്‍ സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) തുവയൂര്‍ സ്വദേശിനി (6). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
38) തുവയൂര്‍ സൗത്ത് സ്വദേശി (22). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
39) തുവയൂര്‍ സ്വദേശി (64). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
40) തുവയൂര്‍ സ്വദേശി (10). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) അങ്ങാടിക്കല്‍ സ്വദേശി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) തുവയൂര്‍ സൗത്ത് സ്വദേശിനി (68). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
43) അങ്ങാടിക്കല്‍ സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) തുവയൂര്‍ സൗത്ത് സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
45) തുവയൂര്‍ സൗത്ത് സ്വദേശി (42). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
46) തേപ്പുപാറ സ്വദേശി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
47) ഏഴംകുളം സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) തുവയൂര്‍ സൗത്ത് സ്വദേശി (36). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
49) ഏഴംകുളം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
50) തുവയൂര്‍ സൗത്ത് സ്വദേശിനി (34). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
51) തേപ്പുപാറ സ്വദേശി (19). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) തുവയൂര്‍ സൗത്ത് സ്വദേശി (8). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) പളളിക്കല്‍, മലമേക്കര സ്വദേശിനി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) കുടശ്ശനാട് സ്വദേശിനി (74). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
55) തുവയൂര്‍ സൗത്ത് സ്വദേശിനി (14). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
56) തുവയൂര്‍ സൗത്ത് സ്വദേശിനി (40). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
57) തുവയൂര്‍ സൗത്ത് സ്വദേശിനി (20). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
58) അടൂര്‍, കണ്ണംകോട് സ്വദേശി (38). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
59) തട്ട സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) ഏഴംകുളം സ്വദേശിനി (27). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
61) ഏഴംകുളം സ്വദേശിനി (23). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) പന്നിവിഴ സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
63) കുട്ടനാട്, മിത്രക്കുഴി സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) കുട്ടനാട്, മിത്രക്കുഴി സ്വദേശിനി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) മണ്ണടി സ്വദേശി (30). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
66) തുവയൂര്‍ സൗത്ത് സ്വദേശി (24). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
67) വടശേരിക്കര സ്വദേശിനി (52). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വടശേരിക്കര സ്വദേശി (23). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) അടൂര്‍, കണ്ണംകോട് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) വളളംകുളം സ്വദേശി (36). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
71) അടൂര്‍, കണ്ണംകോട് സ്വദേശി (52). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
72) വളഞ്ഞവട്ടം സ്വദേശി (9). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) വളഞ്ഞവട്ടം സ്വദേശി (42). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) വളഞ്ഞവട്ടം സ്വദേശി (71). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
75) വളഞ്ഞവട്ടം സ്വദേശിനി (10). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
76) കുളനട സ്വദേശിനി (9). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
77) തട്ടയില്‍ സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
78) പുത്തനമ്പലം സ്വദേശി (37). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

ജില്ലയില്‍ കോവിഡ്-19 മൂലം ഒരു മരണം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 14 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്ന ഊന്നുകല്‍ സ്വദേശിനിയായ ലിസി തോമസ് (63) ഓഗസ്റ്റ് 20ന് രാതി 12 ന് നിര്യാതയായി.

ജില്ലയില്‍ ഇതുവരെ ആകെ 2405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1283 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒന്‍പതു പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 27 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 514 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 499 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 64 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 72 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 33 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 179 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 32 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 539 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 77 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 6251 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1412 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1827 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 95 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 159 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9490 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 47529, 591, 48120.
2 ട്രൂനാറ്റ് പരിശോധന 1331, 31, 1362.
3 റാപ്പിഡ് ആന്റിജന്‍ പരിശോധന 7780, 1065, 8845.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 57125, 1687, 58812.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 315 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 973 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.97 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1589 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 85 ആശ പ്രവര്‍ത്തകര്‍ക്കും ഒരു മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റിനും കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!