പിഎസ്‌സി പരീക്ഷാരീതി മാറ്റി 

 

കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ പരിഷ്‌കരിക്കും . പരീക്ഷകൾ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പിഎസ്‌‌സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. പുതിയ ഭേദഗതി നിലവിൽ വന്നു .

അപേക്ഷകൾ കൂടുതലായി വരുന്ന തസ്‌തികകൾക്കായിരിക്കും പുതിയ പരിഷ്‌‌കരണം ബാധകമാവുക. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുളള പരീക്ഷകൾ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും പിഎസ്‌‌സി ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!