വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

എഡിറ്റോറിയല്‍ : കോന്നി വാര്‍ത്ത ഡോട്ട് കോം

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

“ഒരൊറ്റ ജനത , ഒരൊറ്റ പെൻഷൻ” എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം . 60 വയസ്സ് മുതൽ എല്ലാവർക്കും ഒരേ പെൻഷൻ കൊടുക്കൂ എന്നുള്ള ഒരേ ഒരു ആവശ്യം . ഈ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചിട്ട് കാര്യം ഇല്ല . ഈ ആശയം നടപ്പിലാക്കണം എന്നാവശ്യം ഉന്നയിക്കുന്നത് സംസ്ഥാന വ്യാപകമായി ലക്ഷകണക്കിന് ആളുകള്‍ ആണ് .
ഇന്ത്യയിൽ ഇനി ഒരൊററ പെൻഷൻ മതി. ജനപ്രതിനിധികൾക്കും, സർക്കാർ ജീവനക്കാർക്കും 60 വയസ്സ് കഴിഞ്ഞവർക്കും. ഓരോ പൌരനും നല്‍കുന്ന നികുതിത്തുക 60 വയസ്സു കഴിയുമ്പോള്‍ ഓരോ മാസവും പെന്‍ഷനായി മടക്കി കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിയണം .
കൂലിപ്പണിക്കാര്‍ മുതല്‍ ഉന്നത ശ്രേണിയില്‍ ഉള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ നടപ്പിലാക്കണം . സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത് .ജനങ്ങളെയോ .ജനങ്ങളുടെ അവകാശം ആണ് 60 വയസ്സു കഴിയുമ്പോള്‍ പെന്‍ഷന്‍ എന്നത് . 60 കഴിഞ്ഞ ഓരോരുത്തർക്കും പതിനായിരം രൂപ പെൻഷൻ നല്‍കണം . ഇന്ന് സര്‍ക്കാര്‍ തലപ്പത്ത് ഇരിക്കുന്നവരും മന്ത്രിമാരും ഈ പെന്‍ഷന്‍ വാങ്ങുക . ലക്ഷകണക്കിന് രൂപ പെന്‍ഷനും വാങ്ങി വെറുതെ വീട്ടില്‍ ഇരിക്കുന്നവര്‍ ആണ് സര്‍ക്കാര്‍ ആനുകൂല്യം എല്ലാ കാലവും വാങ്ങുന്നത് .ഇതിന് അറുതി ഉണ്ടാകുവാന്‍ ആണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം എന്നുള്ള ആവശ്യം ഉയരുന്നത് . ധനകാര്യ മന്ത്രിമാരുടെ പെന്‍ഷനും പതിനായിരം രൂപ ,പ്രധാനമന്ത്രി ,മുഖ്യമന്ത്രി,മറ്റ് മന്ത്രിമാര്‍ ,വകുപ്പ് തലത്തില്‍ നിന്നും പിരിഞ്ഞവര്‍ കൂലിവേല ചെയ്യുന്നവര്‍ എല്ലാവര്‍ക്കും 60 വയസ്സു കഴിഞ്ഞാല്‍ പതിനായിരം രൂപാ വീതം പെന്‍ഷന്‍ നല്‍കുന്ന ആശയം എന്തുകൊണ്ടും ജനകീയമാണ് .
പണ്ഡിതനോ പാമരനോ എന്ന വകഭേതം മാറി 60 വയസ്സു കഴിയുമ്പോള്‍ ഒരേ ഒരു പെന്‍ഷന്‍ നല്‍കണം . കേരളത്തിലെ 7 ലക്ഷത്തോളം ആളുകളും അവരുടെ കുടുംബവും ആശയത്തില്‍ ഇപ്പോള്‍ അംഗങ്ങള്‍ ആണ് . രാജ്യവ്യാപകമായി മുഴുവന്‍ എം എല്‍ എ മാരും എംപിമാരും ചേര്‍ന്നാല്‍ പദ്ധതി നിയമമാക്കാന്‍ കഴിയും . വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതിയ്ക്കു എല്ലാ ആശംസയും പിന്തുണയും നല്‍കുന്നു .

സത്യം വദ : ധര്‍മ്മം ചര :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!