Trending Now

കോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം

കോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം :സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി നടത്തണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി നടത്തണം . കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌. ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം എൽഎ കെ യു ജനീഷ്‌കുമാർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു .
കോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ എന്നിവ ഒഴിച്ചുള്ള കടകൾ ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് (1/8/2020) വൈകിട്ട് 4 മണി മുതൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടു .ഈ മേഖലയില്‍ നിരോധനം മറികടന്ന് തുറക്കുന്ന കടകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും എന്നും പഞ്ചായത്ത് അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു