മനോജ് പുളിവേലില്‍
വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രത്തിലെ കേടായ റോഡ് റോളറും ‘ഇപ്പ ശര്യാക്കിത്തരാം’ കുതിരവട്ടം പപ്പുവിന്റെ ഡയലോഗും മലയാളികൾ മറന്നിട്ടില്ല.ഇത്തരം റോഡ് റോളറുകൾ ഓർമയായി മാറുന്നു. പുതിയ സാങ്കേതിക വിദ്യയിൽ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് പഴയ മോഡൽ റോഡ് റോളറുകൾ കളംവിട്ടത്.എഴുപതുകൾക്ക് മുമ്പ് എല്ലാ പൊതുനിരത്തുകളും നിരപ്പാക്കിയിരുന്നത് കല്ലുരുട്ടിയായിരുന്നു.പിന്നീട് രാജാവായി റോഡ് റോളർ എത്തി . എട്ടുമുതൽ 10 ടൺ വരെ ഭാരമുള്ള റോളർ പൂർണമായും ഇരുമ്പുകൊണ്ടാണ് നിർമിച്ചിരുന്നത് . 10 മുതൽ 15 ലക്ഷം രൂപ വരെയാണ് വില.കൊൽക്കത്ത ആസ്ഥാനമായ ജെ സോപ്പ എന്ന കമ്പനിയാണ് പ്രധാന ഉൽപാദകർ. 50 വർഷം നിരത്തുകളിലെ രാജാവായിരുന്ന റോഡ് റോളറുകൾ ഒരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . പുതിയ സാങ്കേതികവിദ്യ എത്തിയതോടെ ഇവയുടെ വേഷം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ കൂടുതൽ കാര്യക്ഷമതയുള്ള വൈബ്രേറ്റർ റോയാണ്