Trending Now

റബ്ബര്‍ ആക്ട് ഭേദഗതികളും നിജസ്ഥിതിയും

 

(കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം)

കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍ ആക്ടിലെ ചില ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുക എന്നതാണ് നിയമത്തിന്റെ ഭേദഗതിയിലൂടെ ലക്ഷ്യമിടു ന്നത്. റബ്ബര്‍ ബോര്‍ഡ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് നിയമപരമായ സാധുതയുണ്ടാക്കുകയും പ്രവര്‍ത്തനമേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയും ചെയ്യജശ യെന്നതും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്. റബ്ബര്‍ ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭേദഗതികള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാകുന്നതാണ്.
റബ്ബര്‍ ലൈസന്‍സിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന മാറ്റം തന്നെ ഉദാഹരണമാണ്. റബ്ബര്‍വ്യാപാരത്തിനായാലും സംസ്‌കരണ ത്തിനായാലും ഉത്പന്നനിര്‍മ്മാണത്തിനായാലും നിശ്ചിത കാലയളവില്‍ ഫീസടച്ചു പുതുക്കേണ്ടവയാണ് ഈ ലൈസന്‍സുകള്‍. ഇതിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി എന്ന നിയമം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എളുപ്പമാക്കുകയും റബ്ബര്‍വ്യാപാരം കൂടുതല്‍ സുകരമാക്കുകയും ചെയ്യും. റബ്ബര്‍ ആക്ടിലെ ‘റബ്ബര്‍’ എന്ന പദത്തിന്റെ വിവക്ഷ പ്രകൃതിദത്ത റബ്ബര്‍ എന്നതിനപ്പുറം കൃത്രിമറബ്ബറിനെയും റീക്ലെയിംഡ് റബ്ബറിനെയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് മറ്റൊരു ഭേദഗതി ശുപാര്‍ശ. ഇത് ഗവേഷണപ്രവര്‍ത്തനങ്ങളെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കു ന്നതിനും അവയ്ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും സഹായകമാകും.
റബ്ബര്‍ സെസ്സ് നിര്‍ത്തലാക്കുന്നതു സംബന്ധിച്ച ഭേദഗതിയാണ് മറ്റൊന്ന്. ജി.എസ്.ടി. യില്‍ ഉള്‍പ്പെട്ടതോടുകൂടി റബ്ബര്‍ സെസ്സ് ഇല്ലാതാകുകയും ഇതുമായി ബന്ധപ്പെട്ട ചട്ടം നീക്കം ചെയ്യുന്നതിനൊപ്പം നിര്‍ത്തലാക്കപ്പെട്ട എക്‌സൈസ് തീരുവയും അതിനുമേലുള്ള പലിശ യും ചുമത്തുവാനുള്ള ചട്ടങ്ങളും നിയമത്തില്‍നിന്ന് നീക്കം ചെയ്യേണ്ട ആവശ്യകതയുമുണ്ട്. ഇവയും ഈ ഭേദഗതിയുടെ ഭാഗമാണ്. റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2016 ല്‍ ഒരു എക്‌സിക്ക്യൂട്ടീവ് ഡയറക്ടറെ കേന്ദ്രഗവണ്മെന്റ് നിയമിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ചെയര്‍മാന്റെയും ഭരണപരമായ കടമകള്‍ കൃത്യമായി പ്രതിപാദിക്കേണ്ടത് ബോര്‍ഡിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് അത്യാവശ്യമായതിനാല്‍ ഈ മാറ്റങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റബ്ബര്‍ ബോര്‍ഡിന്റെ പരിശീലനപരിപാടികള്‍ കൂടുതല്‍ വിപുലപ്പെടുത്തു ന്നതിനും പ്രവര്‍ത്തനനൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന താണ് മറ്റൊരു പ്രധാന ഭേദഗതി നിര്‍ദ്ദേശം.
ഭേദഗതികള്‍ റബ്ബര്‍ ബോര്‍ഡിനെ ദുര്‍ബ്ബലപ്പെടുത്തുന്നവല്ല മറിച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും പ്രവര്‍ത്തനങ്ങളിലെ വൈവിധ്യ വത്കരണത്തിനും സഹായിക്കുന്നവയാണ്. റബ്ബര്‍ ആക്ടിലെ ഭേദഗതതികളും റബ്ബര്‍ ഇറക്കുമതി ശുപാര്‍ശയുമായി ബന്ധങ്ങളൊ ന്നുമില്ല. ലോകവ്യാപാരക്കരാറനുസരിച്ച് 2001 മുതല്‍ റബ്ബര്‍ ഇറക്കുമതി ഓപ്പണ്‍ ജനറല്‍ ലൈസന്‍സ് പ്രകാരം നിയന്ത്രണങ്ങള്‍ ഇല്ലാതെ നടത്തുവാന്‍ സാധിക്കും. ഇതിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ സ്‌പെഷ്യല്‍ ലൈസന്‍സു പ്രകാരമുള്ള ഇറക്കുമതി സംബന്ധിച്ച ശുപാര്‍കളാണ് ബോര്‍ഡ് നല്‍കിയിരുന്നത്. ആഭ്യന്തര റബ്ബര്‍ ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരം ഉള്ളതിനാലാണ് ഇറക്കുമതിയുടെ അളവും വര്‍ദ്ധിച്ചത്.
റബ്ബര്‍ ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം കുറച്ചത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും റബ്ബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി (Rubber Production Incentive Scheme-RPIS) പ്രകാരമുള്ള ധനസഹായ വിതരണ ത്തെയും ബാധിച്ചുവെന്ന വാര്‍ത്തകളും ശരിയല്ല. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യവേധിയാക്കു ന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തിയിട്ടുള്ളത് ബോര്‍ഡിന്റെ ഫീല്‍ഡുതല, ഗവേഷണ, പരിശീലന പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്തവിധത്തിലാണ് ഈ മാറ്റങ്ങള്‍. റബ്ബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി (RPIS) പ്രകാരമുള്ള പരിശോധനകളിലും നടപടിക്രമങ്ങളിലും യാതൊരു കാലതാമസവും വരാതെ ശ്രദ്ധിക്കുന്നുണ്ട്. പദ്ധതി പ്രകാരം റബ്ബര്‍ ബോര്‍ഡില്‍നിന്ന് 96.41 കോടി രൂപയുടെ ധനസഹായ ശുപാര്‍ശ ഇതിനോടകം കേരളഗവണ്മെന്റിനു നല്‍കിയിട്ടുമുണ്ട്. ബാക്കി അപേക്ഷകളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു