Trending Now

എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം

ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി: എന്‍എഫ്എസ്എ ഗുണഭോക്താക്കളായ എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിലവിൽ വന്നു. അടുത്തവർഷം മാർച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു

നാല് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തർസംസ്ഥാന റേഷൻകാർഡ് പോർട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റിൽ ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതി യ്ക്ക് തുടക്കമായത്.
2020 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിക്കു കീഴിൽ നിലവിൽ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ രാജ്യത്തെ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എന്‍എഫ്എസ്എ കാർഡ് ഉടമകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

ആന്ധ്ര പ്രദേശ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, മിസോറാം, തെലങ്കാന, കേരളം, പഞ്ചാബ്, ത്രിപുര, ബിഹാർ, ഗോവ, ഹിമാചൽപ്രദേശ്, ദാദ്ര & നഗർ ഹവേലി, ദമൻ & ദിയു, ഗുജറാത്ത്, ഉത്തർപ്രദേശ്,ജാര്‍ഖണ്ഡ് ,മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതിക്ക് കീഴിൽ ദേശീയ പോർട്ടബിലിറ്റി സംവിധാനം ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾ ജമ്മു & കാശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ അന്തർസംസ്ഥാന ചരക്ക് നീക്കങ്ങൾക്കും കേന്ദ്ര-ഡാഷ്ബോർഡിൽ കൂടെയുള്ള അവയുടെ നിരീക്ഷണത്തിനും ആവശ്യമായ വെബ് സേവനങ്ങളും ഈ സംസ്ഥാനങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും 2021 മാർച്ച് ഓടുകൂടി പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിലെ എല്ലാ ഗുണഭോക്താക്കൾക്കും അവരിപ്പോള്‍ രാജ്യത്തെ ഏത് പ്രദേശത്താണുള്ളതെന്ന് പരിഗണിക്കാതെ, ഭക്ഷ്യസുരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സ്വപ്ന പദ്ധതിയാണ് ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്. സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ സഹായത്തോടുകൂടി കേന്ദ്ര പദ്ധതിയായ പൊതുവിതരണ സമ്പ്രദായത്തിന്റെ സംയോജിത നിർവ്വഹണത്തിനു കീഴിൽ എല്ലാ റേഷൻ കാർഡുകൾക്കും ദേശീയതല പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തുന്നത് വഴി ,ഈ സ്വപ്നം യാഥാർഥ്യമാക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്

താൽക്കാലിക തൊഴിൽതേടി രാജ്യത്തിന്റെ വിവിധ മേഖലകളിൽ എത്തുന്ന എന്‍എഫ്എസ്എ ഗുണഭോക്താക്കളായ കുടിയേറ്റ തൊഴിലാളികൾക്ക് തങ്ങളുടെ റേഷൻ വിഹിതം രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും

തങ്ങളുടെ നിലവിലെ റേഷൻ കാർഡ് ഉപയോഗിച്ച് ബയോമെട്രിക്/ ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ സ്വന്തമാക്കാം. ന്യായവില കടകളിൽ ലഭ്യമാക്കി ഇരിക്കുന്ന ഈപോസ് യന്ത്രങ്ങൾ അവർക്ക് ഇതിനായി ഉപയോഗിക്കാം.

ന്യായവില കടകളിൽ ഈ പോസ് മെഷീനുകൾ സ്ഥാപിക്കുകയും, ഗുണഭോക്താക്കളുടെ ബയോമെട്രിക് ആധാർ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിക്ക് അത്യാവശ്യം വേണ്ട ഘടകങ്ങൾ. രാജ്യത്തെവിടെയും ഉള്ള ന്യായവില കട ഉടമകൾക്ക്, തങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ റേഷൻ കാർഡ് നമ്പർ നൽകിക്കൊണ്ട് ഗുണഭോക്താക്കൾക്ക് ഈ വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്

റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചിട്ടുള്ള കുടുംബത്തിലെ ആർക്കും കടയിൽ പോയി തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റാവുന്നതാണ്. ഇതിനായി റേഷൻ കാർഡ് / ആധാർ കാർഡ് കയ്യിൽ കരുതേണ്ടതില്ല. ഗുണഭോക്താക്കൾക്ക് തങ്ങളുടെ വിരലടയാളം / കൃഷ്ണമണി സ്കാനിംഗിലൂടെ ആധാർ ആധികാരികത ഉറപ്പാക്കാവുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!