കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക

കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കാന്‍ ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനമാകുമെന്ന് കണ്ട് ചില തല്‍പര കക്ഷികള്‍ ജോലി വാഗ്ദാനം നല്‍കി ചിലരെ സമീപിച്ചതായി അറിയുന്നു . 15 ലക്ഷം മുതല്‍ 35 ലക്ഷം വരെ നല്‍കിയാല്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി “നേടിത്തരാം ” എന്നാണ് ഈ “കക്ഷികള്‍ ” രഹസ്യമായി പറയുന്നത് . ഇത്തരം ഒരു വാഗ്ദാനത്തിലും ആരും വീഴരുത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി റിക്രൂട്ട്ചെയ്താണ് താല്‍കാലിക ജീവനകാരെ നിയമിക്കുന്നത് . പിന്നീട് ജോലി സാധ്യത അനുസരിച്ച് പി എസ് ഇ വഴിയാകും നിയമനം .ജോലി വാങ്ങി തരാം എന്നു പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ പോലീസില്‍ അറിയിക്കുക .ആരോഗ്യ വകുപ്പില്‍ ജോലി അന്വേഷിച്ചു ഇരിക്കുന്ന അനേക ലക്ഷങ്ങളെ കബളിപ്പിക്കാന്‍ ഒരു സംഘം ഇറങ്ങി . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജോലി സാധ്യത എങ്ങനെ എന്ന് അറിയാന്‍ ആയിരകണക്കിന് ഫോണ്‍ ആണ് ” കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ” ലഭിച്ചുകൊണ്ട് ഇരിക്കുന്നത് . നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി റിക്രൂട്ട്ചെയ്താണ് താല്‍കാലിക ജീവനകാരെ നിയമിക്കുന്നത് എന്ന് പറഞ്ഞിട്ടു പോലും ലക്ഷങ്ങള്‍ നല്‍കിയാല്‍ ജോലി ലഭിക്കും എന്നാണ് ചിലര്‍ പറയുന്നത് . ഒരു കോടി രൂപ വരെ പറഞ്ഞവരും ഉണ്ട് . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിയമനം എല്ലാം സര്‍ക്കാര്‍ തലത്തില്‍ ആണ് . പ്രാദേശികമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊന്നും നടക്കില്ല . ഇവിടെ ജോലി സാധ്യത തേടി നൂറുകണക്കിനു മെസ്സെജുകള്‍ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത് . അധികാരികള്‍ കൃത്യമായ അറിയിപ്പ് നല്‍കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!