Trending Now

BevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട്‌ ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു

വിചാരണയൊക്കെ കഴിഞ്ഞെങ്കിൽ ഒരു നിമിഷം: BevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട്‌ ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം

 

ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച ഒരു കൊച്ചു സംരഭം, ആ സംരഭം സർക്കാരിന്‍റെ ഒരു പ്രൊജക്റ്റിലേക്ക് പ്രൊപോസൽ അയക്കുന്നു. സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച ആ കമ്പനി വിദഗ്ധർ അടങ്ങിയ പാനൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നു.സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരാത്ത, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ക്വോട്ട് ചെയ്ത പ്രൊപോസൽ അംഗീകരിച്ച് അവർക്ക് കരാർ ലഭിക്കുന്നു.പിന്നീട് അങ്ങോട്ട് നേരിട്ടത് ക്രിയാത്മകമായ വിമര്‍ശനത്തിന് ഉപരിയായി ക്രൂരമായ വേട്ടയാടൽ തന്നെയായിരുന്നു.
BevQ ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട്‌ അപ്പിന്റെ കാര്യമാണ് പറഞ്ഞു വന്നത്.ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായ സംരഭംആണ് BevQ ആപ് .ലോകത്ത് ഇന്നേവരെ ഒരു മൊബൈൽ ആപ്ലിക്കേഷനും പൂർണതയോടെ ആദ്യഘട്ടത്തിൽ അവതരിപ്പിച്ചിട്ടില്ല എന്നു സാരഥികളായ ചെറുപ്പക്കാര്‍ പറയുന്നു .
‘കേരളമെന്തുകൊണ്ട് നവ സംരംഭകർക്ക് നല്ല അന്തരീക്ഷമൊരുക്കുന്നില്ല എന്നുള്ള ചോദ്യത്തിന് നമ്മള്‍ ഉത്തരം കണ്ടെത്തണം . ഈ യുവ ജനത തയാര്‍ചെയ്തു നല്‍കിയ ഒരു ആപ്പ് സ്റ്റോര്‍ മാത്രമാണ് BevQ ആപ്. തുടക്കം എന്ന നിലയില്‍ പിഴവുകള്‍ ഉണ്ടാകാം .തെറ്റില്‍ നിന്നുമാണ് ശരിയുടെ പാത തുറക്കുന്നത് . ക്ഷമ ആണ് വലിയ ആയുധം എന്നു നാം പഠിച്ചു എങ്കില്‍ ഈ കൂട്ടുകാര്‍ക്ക് പിന്തുണ നല്‍കാം. നവ സംരംഭകരായ എല്ലാവരെയും സ്വാഗതം ചെയ്യാം . ഇനിയും ഒരുപാട് യുവ ജനത ഓരോ സംരഭവുമായി എത്തും അവരെ നിരുല്‍സാഹപ്പെടുത്താതെ കൈ പിടിച്ച് നടത്താം . തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ആണ് പരിഹാരം ഉണ്ടാകുന്നത് . ഇനി പറയൂ നവ സംരംഭകര്‍ക്കു സ്വാഗതം

———————-ടീം കോന്നി വാര്‍ത്ത ഡോട്ട് കോം ………………

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!