Trending Now

ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ….

ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ….

നമുക്ക് എന്നും താങ്ങുംതണലുമായി നിൽക്കാൻ സാധിക്കുന്ന നല്ല മനസ്സിന് ഉടമകളാണ് കാടിന്റെ മക്കൾ
ആരണ്യ ഭൂമികയിലെ കുഞ്ഞുമക്കൾക്ക് ഈ ഓണ നാളിൽ ഉണ്ണാനും ഉടുക്കാനും കൈനിറയെ സമ്മാനം നൽകിയവർ നിരവധിയാണ് . വനവാസി സമൂഹത്തെ സംരക്ഷിക്കണം എന്ന് തൂലികയിൽ എഴുതിയാൽ അവരുടെ പശി മാറില്ല . വനത്തിൽ കടന്നു ചെന്ന് അവരുടെ കണ്ണുകളിൽ നോക്കുക . അവിടെ കാണാം സ്നേഹത്തിന്റെ തിളക്കം .
മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ സഹ്യന്റെ മക്കൾക്ക് അന്നം എത്തിച്ച എല്ലാ നന്മ നിറഞ്ഞ സുഹൃത്തുക്കൾക്കും അവർക്കു താങ്ങും തണലുമായി നിന്ന കൂട്ടുകാർക്കും , മലയാള ഭാഷയെ മാറോടു ചേർത്ത് നിർത്തിയവർക്കും തിരുവോണത്തെ ചേർത്ത് പിടിച്ചവർക്കും നന്ദി .
എല്ലാ സ്നേഹിതർക്കും “കോന്നി വാർത്ത ഡോട്ട് കോമിന്റെ ” ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ
team www.konnivartha.com

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!