മനസ്സിനും അപ്പുറം “പൂജ്യം” ചാടിക്കടന്നു

 

അക്ഷരങ്ങള്‍ അടുക്കും ചിട്ടയോടെയും എഴുത്തുകാരന്‍റെ തൂലികയില്‍ നിരന്നു നില്‍ക്കുന്നത് ആദ്യ സംഭവം .”പൂജ്യ”ത്തില്‍ തുടങ്ങിയ അക്കങ്ങള്‍ അക്ഷരങ്ങളായി അ മുതല്‍ ഇ ക്ഷാറ ണ്ണാ വരെ ഒരേ താളത്തില്‍ വായനക്കാരന്‍റെ മുന്നില്‍ ഒരേ മനസ്സോടെ നിവര്‍ന്നു നില്‍ക്കുന്നു .”പൂജ്യം “എന്ന് പേരിട്ടു വിളിച്ച ഈ സത്യ പുസ്തകം രവി വര്‍മ്മ തമ്പുരാന്‍ എന്ന തൂലികാ നാമത്തിന് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിക്കുവാന്‍ താളുകള്‍ മറിക്കുന്നു.
ഭ്രാന്താലയമായ മനുക്ഷ്യ വികാരങ്ങളെ ഒരു മാത്ര ചിന്തിപ്പിക്കുവാന്‍ പ്രേരണനല്‍കുന്ന എഴുത്ത് കുത്തുകള്‍” പൂജ്യത്തില്‍ “മുഴച്ചു നില്‍ക്കുന്നു .ജാതീയതയുടെ വരമ്പുകള്‍ ഭേദിക്കുന്ന ചോദ്യ ശരങ്ങള്‍ വായനക്കാരനില്‍ ചിന്തയുടെ മുകളങ്ങള്‍ വീര്‍പ്പിക്കും .

ഞാന്‍ ആര് …? ഈ സ്വരം ഉയര്‍ത്തുവാന്‍ പൂജ്യം ഗര്‍ജിക്കുന്നു.മനുക്ഷ്യന്‍ ജനിച്ചതില്‍ പിന്നെയാണ് ജാതി ഉണ്ടായത് വര്‍ണ്ണവും വര്‍ഗ്ഗവും വേര്‍ തിരിഞ്ഞത് .ആലോചന കള്‍ക്കും അപ്പുറം “പൂജ്യത്തെ “അടുത്തറിയുമ്പോള്‍ ഏതോ ഒരു അനുഭൂതി.മാനവ ഹൃദയം ഏറെ ക്കാലം പറയുവാന്‍ ആഗ്രഹിച്ച ഉള്ളിലെ വികാരം ഇതാ കൈകളില്‍ എത്തി “പൂജ്യം” എന്നൊരു പേരില്‍ .ഈ എഴുത്തിനു മറു മരുന്ന് ഇല്ല .അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും :സത്യം വദ :ധര്‍മ്മം ചര :
……………………………………………………..
ജയന്‍ കോന്നി
ന്യൂസ്‌ എഡിറ്റര്‍ കോന്നിവാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!