ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു

എഡിറ്റോറിയല്‍ …www.konnivartha.com online news portel
………………………………………………………………………………
ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു
…………………………………………………………………………………………………..
പ്രകൃതി ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറി നിന്ന് അഭിപ്രായം പറയുവാനും രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് ജന മനസ്സില്‍ വിദ്വേഷം ഇരന്നു വാങ്ങുവാനും മാത്രമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുന്നു .പ്രകൃതി ദുരന്ത മുഖ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയായി സര്‍ക്കാര്‍ മാറുകയാണോ .കാലാഹരനപെട്ട വടക്കുനോക്കി യന്ത്രങ്ങള്‍ മാറ്റി ആധുനിക യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചു കൊണ്ട് പ്രകൃതി ദുരന്തങ്ങളുടെ തുടക്കം കണ്ടെത്തി ജനങ്ങള്‍ക്ക്‌ നേരായ പാത നയിക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വാക്ക് പോരില്‍ മാത്രം അടയിരിക്കുന്നു .സംഭവങ്ങളുടെ ഗൌരവം ഉള്‍ക്കൊണ്ട് കൊണ്ട് അടിയന്തിര മാര്‍ഗങ്ങള്‍ തേടണം .ഇന്നലെ രാത്രിയില്‍ 8.48 ന് പത്തനംതിട്ട ,കൊല്ലം ജില്ലയില്‍ ഉണ്ടായ ഭൂമി കുലുക്കം സംബന്ധിച്ച് റ വ ന്യൂ വകുപ്പ് അറിഞ്ഞത് രാത്രി 11 മണി കഴിഞ്ഞ്.2.2 സൂചിക നല്‍കിയ ഭൂചലനം കൂടിയിരുന്നു എങ്കില്‍ ഈ പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവം കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയില്‍ എത്തിയേനെ .സര്‍ക്കാര്‍ അറിയിപ്പ് ഇല്ലാതെ പ്രകൃതി ദുരന്ത വാര്‍ത്തകള്‍ പൊതു ജനം പുറത്തു വിടരുത് എന്നൊരു ഉത്തരവ് കഴിഞ്ഞിടെ ഉണ്ടായി .ഇത്തരം സംവിധാനങ്ങള്‍ ഉണര്‍ന്നു വരുമ്പോള്‍ ദുരന്ത വ്യാപ്തി കൂടും .വേഗത്തില്‍ ചിന്തിച്ചു തീരുമാനം എടുക്കേണ്ട കാര്യമാണ് പ്രകൃതി ദുരന്തത്തില്‍ ഉള്ളത് .ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും നടപടികളുടെ രൂപ രേഖകള്‍ സര്‍ക്കാരില്‍ അറിയിയ്ക്കുവാന്‍ താമസം നേരിടുന്നു .പഴയ ഭൂ കമ്പ മാപിനികള്‍ക്ക് അളക്കുവാന്‍ കഴിയുന്നതിനും അപ്പുറം പ്രകൃതി വളര്‍ന്നു .ആ വളര്‍ച്ചയ്ക്ക് ഒപ്പം നീങ്ങുവാന്‍ സര്‍ക്കാര്‍ ഭാഗം മിനക്കെടുന്നില്ല .ഇന്നലെ രാത്രി ഉണ്ടായ ഭൂ ചലനം സംബന്ധിച്ച് സര്‍ക്കാര്‍ വിഭാഗങ്ങള്‍ അന്വേഷണം പോലും നടത്തുവാന്‍ താമസിച്ചു .ഇന്ന് രാവിലെ 10 മണിയ്ക്ക് ഓഫീസ് തുറന്ന് ജീവനക്കാര്‍ എല്ലാം വന്നിട്ടേ “ഭൂമി കുലുങ്ങിയോ അതോ “വാലുകുലുക്കിപ്പക്ഷി” വെറുതെ പറയുന്നതാണോ എന്ന് സ്ഥിതീകരിക്കുകയുള്ളൂ. എന്തായാലും ജനം ജാഗ്രതയില്‍ തന്നെ .ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം പോലും കണ്ടെത്തുവാന്‍ ഇത്ര മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്തിയില്ല .വാ തോരാ പ്രസംഗം അല്ല വേണ്ടത് കൃത്യമായ അറിയിപ്പും നടപടികളും ഉണ്ടാകണം .റവ ന്യൂ വകുപ്പ് എന്നത് കരം പിരിയ്ക്കുവാന്‍ ഉള്ള സംവിധാനം മാത്രം അല്ല എന്ന് അറിയുക .സത്യം വദ :ധര്‍മ്മം ചര :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!