Trending Now

പെരുമാള്‍ അട്ടകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ : കടിയേറ്റവര്‍ തീരാ വേദനയില്‍

വനത്തില്‍ കണ്ടു വന്നിരുന്ന പെരുമാള്‍ അട്ടകള്‍ കൂട്ടമായി നാട്ടിന്‍ പുറങ്ങളില്‍ എത്തി .രക്തം കുടിച്ചും മാലിന്യം ഭക്ഷിച്ചും കഴിയുന്ന പെരുമാള്‍ അട്ടകള്‍ പെരുകിയതോടെ ഇവയുടെ കടികള്‍ ഏറ്റവര്‍ തീരാ വേദനയിലാണ് .നാല് വയസിനു താഴെ യുള്ള കുഞ്ഞുങ്ങളുടെ ഉച്ചി കുഴിച്ചു രക്തം കുടിക്കുവാന്‍ കഴിവുള്ള ഇത്തരം അട്ടകളെ നിര്‍മാര്‍ജനം ചെയ്യണം .കടല് കടന്ന് എത്തിയ ആഫ്രിക്കന്‍ പായല്‍ ,ആഫ്രിക്കന്‍ ഒച്ച്‌ തുടങ്ങിയവ വരുത്തുന്ന വിനാശകാരമായ പരിസ്ഥിതി നാശം പോലെ തന്നെ പെരുമാള്‍ അട്ടകള്‍ നാട്ടുകാരുടെ പേടി സ്വപ്നമായി .ചെറിയ കറുത്ത അട്ടകള്‍ എല്ലായിടവും ഉണ്ടെങ്കിലും പെരുമാള്‍ അട്ടകള്‍ കുറവായിരുന്നു .വന ത്തില്‍ ഇവയെ ധാരാളം കണ്ടിരുന്നു .വന വാസികള്‍ക്ക് ഇവയെ പേടിയാണ് .കടിച്ചാല്‍ ഏറെ നാള്‍ ചൊറിച്ചില്‍ ഉണ്ടാകും ചൊരിയുന്ന സ്ഥലം തടിക്കും .രക്ത ഓട്ടം കുറയും .ചിലര്‍ക്ക് ബോധക്ഷയം ഉണ്ടാകും .ഇത്തരം അട്ടകള്‍ കുഞ്ഞുങ്ങളുടെ ഉച്ചി കിഴിച്ചിറങ്ങി തലച്ചോറില്‍ നിന്ന് രക്തം ഊറ്റി കുടിക്കുകയും കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്ത സംഭവം ഉണ്ട് .കുഞ്ഞുങ്ങളുടെ തലയില്‍ നിന്നും അട്ടയെ അടര്‍ത്തി മാറ്റുവാന്‍ ശ്രമിച്ചാല്‍ മുറിഞ്ഞു പോകും .മഞ്ഞളും ,തുളി ഇലയും ചേര്‍ത്ത് പിഴിഞ്ഞെടുക്കുന്ന നീര് വേദന മാറ്റുവാന്‍ അല്പം ആശ്വാസകരമാണ് .വന വാസികള്‍ ചില പച്ചിലകളുടെ നീര് ഉപയോഗിച്ച് വരുന്നുണ്ട് .
ചപ്പു ചവറുകള്‍ക്കു ഇടയില്‍ അധിവസിക്കുവാന്‍ ഇഷ്ട പെടുന്ന പെരുമാള്‍ അട്ടകള്‍ പെരുകാന്‍ കാരണം മാലിന്യം തന്നെയാണ് .ആയിരകണക്കിന് കാലുമായി തെന്നി നീങ്ങുന്ന പെരുമാള്‍ അട്ടകള്‍ ഒരു സമയം നൂറു കണക്കിന് മുട്ടകള്‍ ഇടും .രണ്ടു മാസത്തിനു ഉള്ളില്‍ മുട്ടകള്‍ വിരിയും .ചെറു പ്രാണികളെ വരെ തിന്നു ജീവിക്കുന്ന പെരുമാള്‍ അട്ടകള്‍ മുത്തശ്ശി കഥകളിലെ വില്ലനാണ് .വന ഭാഗമായ കല്ലേലി ,ഊട്ടു പാറ ,ഐരവന്‍,പാടം,റാന്നി വലിയ കാവ് ഭാഗങ്ങളില്‍ ഇവയെ ധാരാളം കാണാം .അടുക്കള ഭാഗങ്ങളില്‍ എത്തുന്ന ഇവ ചോറ് കലങ്ങളില്‍ വരെ തലയിടുന്നു .വിഷം ഉള്ള പെരുമാള്‍ അട്ടകളെ നിര്‍മാര്‍ജനം ചെയ്യുവാന്‍ ഉപ്പു തൂ കുക ,മണ്ണെണ്ണ ഒഴിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ നാടന്‍ രീതിയില്‍ ഉണ്ട് .ഇവയുടെ പ്രജനനം വളരെ വേഗത്തില്‍ ആയതിനാല്‍ സമീപ ഭാവിയില്‍ പെരുമാള്‍ അട്ടകള്‍ വലിയ ദോഷം വരുത്തി വെയ്ക്കും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!