കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല തരത്തിലുള്ള വൈദ്യുതോത്പാദനം നമുക്ക് സ്വന്തമായി ഉണ്ടാകണം. അല്ലെങ്കില് ഒരു പ്രത്യേക ഘട്ടം വന്നാല് നാം വിഷമാവസ്ഥയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൂര്യപ്രകാശത്തില് നിന്ന് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന് കഴിയും. ഇതൊരു അക്ഷയഖനിയാണ്. പക്ഷേ, നമ്മള് ഇതിലേക്ക് വേണ്ടത്ര നീങ്ങിക്കഴിഞ്ഞിട്ടില്ല. നമുക്ക് ഓരോരുത്തര്ക്കും വൈദ്യുത ഉത്പാദകരായി മാറാന് കഴിയും. അതിന് വലിയ കമ്പനിയൊന്നും രൂപീകരിക്കേണ്ട ആവശ്യമില്ല. അതാണ് സൗരോര്ജത്തിന്റെ പ്രത്യേകത. നമ്മള് താമസിക്കുന്ന വീടുകളില് സൗര്ജം ഉത്പാദിപ്പിക്കാനാകും. എല്ലാ വീടുകളിലും സൗരോര്ജം ഉത്പാദിപ്പിക്കുന്ന നില വന്നാല് വലിയ അളവിലാണ് വൈദ്യുതി ലഭ്യമാകുക. ഒരു നിശ്ചിത ചതുരശ്ര മീറ്ററിന് മേല് തറ വിസ്തീര്ണമുള്ള വീടുകള് നിര്മിക്കുമ്പോള് സൗരോര്ജം ഉത്പാദിപ്പിക്കാനുള്ള സോളാര് പാനല് ഉണ്ടാകണം എന്നു വന്നാല് നിലവിലുള്ള വീട്ടുകാര്ക്കും വളരെ പ്രചോദനകരമാകും.വീടുകള്, കെട്ടിടങ്ങള് തുടങ്ങി എല്ലായിടത്തും സോളാര് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നില നമുക്ക് സ്വീകരിക്കാനാകും. വളരെ പാവപ്പെട്ടവരെ ഇതിനു നിര്ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താപ വൈദ്യുതിയും നാടിന് ആവശ്യമാണ്. നാഫ്തയ്ക്ക് വില കൂടിയതാണ് കേരളത്തിലെ താപവൈദ്യുത നിലയങ്ങള് അടഞ്ഞു പോകുന്ന അവസ്ഥയ്ക്ക് കാരണമായത്. അതില് ഏറ്റവും വലുതാണ് കായംകുളം താപനിലയം. നാഫ്തയുടെ വില കൂടിയപ്പോള് കായംകുളം താപനിലയത്തില് നിന്നുള്ള വൈദ്യുതി വാങ്ങുന്നത് വലിയ ബാധ്യതയായി മാറും എന്ന ഘട്ടത്തില് വൈദ്യുതി ബോര്ഡും സംസ്ഥാന സര്ക്കാരും മുന്പ് അതു വേണ്ടെന്നു വച്ചു. ഇപ്പോള് എല്എന്ജി ഉപയോഗിച്ച് കായംകുളം താപ വൈദ്യുത നിലയത്തില് വൈദ്യുതി ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച് എന്ടിപിസിയുമായി സംസ്ഥാന സര്ക്കാര് ചര്ച്ച നടത്തിയിട്ടുണ്ട്. കൊച്ചിയില് നിന്ന് എല്എന്ജി കായംകുളത്ത് എത്തിക്കാന് വലിയ പ്രയാസമില്ല. കായംകുളം താപനിലയം വീണ്ടും ഇങ്ങനെ തുടങ്ങണമെന്നാണ് സംസ്ഥാന സര്ക്കാരിന്റെ അഭിപ്രായമെന്ന് എന്ടിപിസി ചെയര്മാനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് ഇക്കാര്യത്തില് പ്രതികരണമുണ്ടായിട്ടില്ല. ഈ സാധ്യത സംസ്ഥാന സര്ക്കാര് തുടര്ന്നും പരിശോധിക്കും. എല്എന്ജി പൈപ്പ് ലൈന് മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. ഇതിനിടയ്ക്ക് ചില സ്ഥലങ്ങളില് എല്എന്ജി ഉപയോഗിച്ചു പ്രവര്ത്തിക്കുന്ന വൈദ്യുതി നിലയങ്ങള് സ്ഥാപിക്കാനാകും. ഇത്തരം പദ്ധതികളും നേരത്തെ ആലോചനയിലുള്ളതാണ്. ഇതിനൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില് കാറ്റില് നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുമാകും.
നമ്മുടെ നാട്ടില് പെരുന്തേനരുവി പോലെ ചെറുകിട വൈദ്യുത പദ്ധതികള്ക്ക് ധാരാളം സാധ്യതയുണ്ട്. പുതിയ ചെറുകിട വൈദ്യുത പദ്ധതികള് പൂര്ത്തിയാക്കുന്നതിനും പുതിയ പദ്ധതി നിര്ദേശങ്ങളുമായി മുന്നോട്ടു വരുന്നതിനും പെരുന്തേനരുവി പദ്ധതി പ്രചോദനമാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് പെരുന്തേനരുവിയിലേത്. നമ്മുടെ വൈദ്യുതി ആവശ്യകത കണക്കിലെടുക്കുമ്പോള് ചെറിയ പദ്ധതിയാണ് പെരുന്തേനരുവി. പക്ഷേ, ഇത്തരത്തിലുള്ള ചെറുകിട പദ്ധതികള് കൂടിയാലേ വലിയ തോതിലുള്ള നമ്മുടെ ആവശ്യത്തിന്റെ കുറേ ഭാഗം നിറവേറ്റാനാകു. കേരളത്തില് എല്ലാവര്ക്കും ഇപ്പോള് വൈദ്യുതി ലഭ്യമാണ്.സമ്പൂര്ണ വൈദ്യുതീകരണം പൂര്ത്തിയാക്കിയ നാടാണിത്. യാതൊരു വാഹന ഗതാഗതവുമില്ലാത്ത ദുര്ഘട പ്രദേശങ്ങളിലടക്കം വൈദ്യുതി ലൈന് വലിക്കാനും വൈദ്യുതി എത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വീടുകളിലും വെളിച്ചമെത്തിയിട്ടുണ്ട്. സാധാരണ നിലയില് വൈദ്യുതി കണക്ഷന് എടുക്കുന്നതിന് ആവശ്യമായ ചെലവ് സ്വന്തമായി വഹിക്കാന് കഴിയാത്ത കുടുംബങ്ങള്ക്കും വൈദ്യുതി ലഭ്യമാക്കാന് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നോക്കിയാല് വൈദ്യുതിയുടെ കാര്യത്തില് നല്ല മുന്നേറ്റമാണ് നമുക്ക് നേടാനായിട്ടുള്ളത്.
നമുക്ക് ആവശ്യമായ വൈദ്യുതിയുടെ വലിയ ഭാഗം നാം വാങ്ങുകയാണ്. ഇത് ഒരു സംസ്ഥാനം എന്ന നിലയ്ക്ക് വലിയ തോതിലുള്ള പ്രശ്നങ്ങള്ക്ക് ചിലപ്പോള് കാരണമായേക്കാം. നമുക്കാവശ്യമായ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലേ എപ്പോഴും ആശങ്കയില്ലാത്ത അവസ്ഥയില് കഴിയാനാകു. ഇപ്പോള് മറ്റു സംസ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് വൈദ്യുതിയുടെ കാര്യത്തില്, സമ്പൂര്ണ വൈദ്യുതീകരണമെന്ന മഹനീയമായ നേട്ടം കേരളത്തിന് സ്വന്തമാണ്. ജലവൈദ്യുതി ചെലവു കുറഞ്ഞ ക്ലീനായ വൈദ്യുതിയാണ്. എന്നാല്, വന്കിട പദ്ധതികള്ക്ക് ഇപ്പോള് സാധ്യത കുറവാണ്. അത് ഒട്ടേറെ പ്രശ്നങ്ങള് ഉയര്ത്തുന്നതിനാല് ഇനി വന്കിട പദ്ധതികളിലേക്ക് നമുക്ക് പോകാന് കഴിയാത്ത അവസ്ഥയുണ്ട്. എന്നാല്, അല്ലാത്ത ഒട്ടേറെ പദ്ധതികള്ക്ക് നമുക്ക് സാധ്യതയുമുണ്ട്. വര്ഷമാകെ വൈദ്യുതി ഉത്പാദിപ്പിക്കാന് കഴിഞ്ഞില്ലെങ്കിലും നല്ല സമയം ഉത്പാദിപ്പിക്കാന് കഴിയുന്ന ഒട്ടേറെ പദ്ധതികള്ക്ക് സാധ്യത ഇവിടെയുണ്ട്. അത്. പൂര്ണമായി ഉപയോഗിക്കാന് നമുക്ക് കഴിയണം. ഇത്തരം പദ്ധതികളുടെ കാര്യത്തില് കൃത്യമായ ശാസ്ത്രീയമായ പ്ലാന് ഉണ്ടാകേണ്ടതുണ്ട്. വൈദ്യുതി ഉത്പാദനം നടക്കുന്ന ഒരു പ്രദേശത്ത് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനം മാത്രം നടന്നാല് പോര. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തേക്കു വിടുന്ന ജലം തന്നെ ശാസ്ത്രീയമായി ജലസേചനത്തിനും കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കണം.ഇത്തരത്തിലുള്ള വിവിധ പദ്ധതികള് കൂട്ടിയോജിപ്പിച്ചാവണം ജല വൈദ്യുത പദ്ധതികള് നടപ്പാക്കേണ്ടത്.
ജലത്തിന്റെ ഉപയോഗം അങ്ങേയറ്റം സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നിറവേറ്റാന് നമുക്ക് കഴിയണം. ഇക്കാര്യത്തില് വിവിധ വകുപ്പുകള് തമ്മില് നല്ല ഏകോപനം ഉണ്ടാകണം. ഇത്തരം പദ്ധതികളുടെ കാര്യത്തില് അനാവശ്യമായ ചില ആശങ്കകള് ചിലപ്പോള് ഉയര്ന്നു വരാറുണ്ട്. ശരിയായതും ഗൗരവമുള്ളതുമായ ആശങ്കകള് പരിശോധിക്കാന് ഒട്ടേറെ ഏജന്സികള് നമുക്കുണ്ട്. അവരുടെയെല്ലാം സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷമാണ് ഏതൊരു പദ്ധതിക്കും അനുമതി ലഭിക്കുന്നത്. അത് പുറത്ത് ബഹളമുണ്ടായാലും ഇല്ലെങ്കിലും ഈ പരിശോധന കൃത്യമായി വിവിധ തലങ്ങളില് നടക്കാറുണ്ട്. അത്തരം പരിശോധനകളുടെ ശേഷം പദ്ധതി നടപ്പാക്കാന് പുറപ്പെടുമ്പോള് പിന്നെ അതിനെ എതിര്ക്കുന്നത് സാധാരണ നിലയ്ക്ക് ശരിയായ നടപടിയല്ല. കാരണം ആവശ്യമായ അനുമതിയെല്ലാം ലഭ്യമായി കഴിഞ്ഞിട്ടുണ്ട്. പിന്നെ വേണ്ടത് ആ പദ്ധതി വേഗം തന്നെ പൂര്ത്തീകരിക്കുന്നതിന് ആവശ്യമായ സഹായം ചെയ്തു കൊടുക്കലാണ്. ഇക്കാര്യത്തിലും ചില ഘട്ടങ്ങളില് വല്ലാത്ത കാലതാമസം വന്നു പോകാറുണ്ട്. ഒരു പദ്ധതി രൂപകല്പ്പന ചെയ്ത് അത് പ്രാവര്ത്തികമാക്കാന് പുറപ്പെടുമ്പോള്, അന്ന് നിശ്ചയിച്ചിരുന്ന തുകയ്ക്ക് പദ്ധതി നടപ്പാക്കുന്നതിന് കാലതാമസം വന്നാല്, പൂര്ത്തിയാക്കാന് കഴിഞ്ഞില്ലായെന്നു വരും. ഓരോന്നിനും ചെലവ് കൂടുമെന്നത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ്. അനാവശ്യമായ സാമ്പത്തിക നഷ്ടം കാലതാമസത്തിന്റെ ഭാഗമായി ഉണ്ടാകും. ഒരു പദ്ധതി നിര്മാണം ആരംഭിക്കാന് അനുമതി നല്കുന്നത് ഇതിന്റെ എല്ലാ കാര്യങ്ങളും തയാറായതിനു ശേഷമായിരിക്കണം. അങ്ങനെ വന്നാല് നിശ്ചിത സമയത്തു തന്നെ നിര്മാണം പൂര്ത്തിയാക്കാനാകും. പെരുന്തേനരുവിയില് തന്നെ ഒന്നു രണ്ട് ചെറുകിട വൈദ്യുത പദ്ധതികളുടെ നിര്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുന്തേനരുവി പവര്ഹൗസ് പരിസരത്ത് നടന്ന സമ്മേളനത്തില് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എംഎല്എ, ജില്ലാ കളക്ടര് ആര്. ഗിരിജ, കെഎസ്ഇബി ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്രാജ് ജേക്കബ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനു ഏബ്രഹാം, ബിബിന് മാത്യു, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ഏബ്രഹാം വി. മാത്യു, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ കെ.പി. ഉദയഭാനു, വിക്ടര് ടി. തോമസ്, ബിനു തെള്ളിയില്, അലക്സ് കണ്ണമല, ബഹനാന് ജോസഫ്, എം.ജെ. രാജു, സജു അലക്സാണ്ടര്, ജി. കൃഷ്ണകുമാര്, രാജു നെടുവംപുറം, കെഎസ്ഇബി ഡയറക്ടര്മാരായ എസ്. രാജീവ്, എന്. വേണുഗോപാല് തുടങ്ങിയവര് പ്രസംഗിച്ചു.
Trending Now
- പണി പൂര്ത്തിയായ പുതിയ വീട് വില്പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില് പുതിയ വീട് വില്പ്പനയ്ക്ക് :079028 14380
- കോന്നിയില് ഹൗസ് പ്ലോട്ടുകള് ഉടന് ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്പ്പനയ്ക്ക് (കലഞ്ഞൂര് ,കൂടല് ,മൈലപ്ര ,മുറിഞ്ഞകല്,പുളിമുക്ക് , നെടുമണ്കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില് മെഗാ ലോണ് &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില് വീടും ,വസ്തുക്കളും ഉടന് വില്പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര് & സ്പാ:കോന്നി
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്നെറ്റ് യുഗത്തില് ആധുനിക പരസ്യങ്ങൾ
- കോന്നി വാര്ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- വാര്ത്തകള് ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള് അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള് എന്നിവ മിതമായ നിരക്കില് പൊടിച്ച് നല്കും
- ഐ മാക്ക് ഡിജിറ്റല് സൊലൂഷ്യന്
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം