ജനം കത്തുന്നു :നീതി അകലെ

അഴിമതി ,കെടുകാര്യസ്ഥത,സ്വജനപക്ഷപാതവും കൂടിച്ചേരുമ്പോള്‍ സാധാരണ ജനജീവിതം വെന്തു ഉരുകുന്നു .തമിഴ്നാട്ടില്‍ നിന്നുള്ള ഈ ചിത്രവും വാര്‍ത്തയും നമ്മുടെ കേരളത്തിലും ആവര്‍ത്തിക്കും .സാധാരണക്കാരന്‍റെ ജീവിത കാര്യങ്ങള്‍ കഷ്ടത്തില്‍ ആണ് .നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നു .കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,എം പി ,മന്ത്രിമാര്‍ക്കും വേതനം നാല് ഇരട്ടി .ഇനിയും കൂട്ടിയാലും ഇവര്‍ക്ക് സന്തോക്ഷം .കൃഷി പണികള്‍ ചെയ്യുന്ന കര്‍ഷകന് അതിന്‍റെ വരുമാനം ലഭിക്കണം എങ്കില്‍ പ്രകൃതി കനിയണം .അങ്ങനെ പ്രകൃതി വികൃതി കാണിക്കാതെ ഇരിക്കണം എങ്കില്‍ പ്രകൃതി ചൂഷകര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം .അനിയന്ത്രിതമായ പാറ ഘനനം പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാറി .മലയോരമായ കോന്നിയില്‍ കാഴ്ചകള്‍ വേദന സമ്മാനിക്കുന്നു .മലകള്‍ ഇടിച്ചു നിരത്തി ,കോന്നിയുടെ ചുറ്റും പാറ മടകള്‍ .അങ്ങ് ദൂരെ അല്ലാതെ ഭൂമി കുലുക്കി നിരോധിത വെടിമരുന്നുകള്‍ പൊട്ടിക്കുന്നു .
അധികാരികളുടെ അനാസ്ഥയില്‍ കഴിഞ്ഞ ദിവസം പൊലിഞ്ഞത് കുരുന്നു ജീവിതമാണ് .സര്‍ക്കാര്‍ സംവിധാനം മെല്ലെ പോക്ക് സ്വീകരിക്കുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനും അപ്പുറം സര്‍ക്കാരിലെ ഒരു വിഭാഗം ജീവനക്കാര്‍ കൃത്യമായ പിരിവില്‍ ആണ് .സര്‍ക്കാര്‍ ഓഫീസ്സുകളില്‍ അപേക്ഷനല്കുന്ന ജനത്തെ നടത്തിക്കുവാന്‍ രസം കണ്ടെത്തുന്ന ചില ജീവനക്കാരുടെ നിലപാടുകള്‍ കാരണം ആണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!