Trending Now

തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ ഹൃദയാഘാത സാധ്യത അറിയാം

 

എന്‍റെ ഹൃദയമേ നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നെ ബാധിക്കും .നീ ആരോഗ്യത്തോടെ ഇരിക്കുക .നിന്നെ ഞാന്‍ അറിയുന്നു .ആരോഗ്യം നിലനിര്‍ത്തുവാനും അസുഖങ്ങള്‍ ഉണ്ടോ എന്ന് അറിയുവാനും ആദ്യം ഓടി ചെല്ലുന്നത് ഡോക്ടറുടെ അടുത്ത് .വേണ്ടുന്നതും വേണ്ടാത്തതുമായ പരിശോധനകള്‍ .ഒടുവില്‍ ഒരു അസുഖവും ഇല്ലാ എന്ന് കേട്ടാലെ സമാധാനം കിട്ടൂ .
ഹൃദയാഘാതം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ഒരു പരിശോധന ഉണ്ട് .തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ പരിശോധന .നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക.

വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം.വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി കുറച്ചു സമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ള നിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.

ശരീരത്തില്‍ സര്‍കുലേഷന്‍, അതായത് രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും.ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്‌നങ്ങള്‍ ബാധിയ്ക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!