Trending Now

കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം:അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത്

 
ആതുര ശ്രുശൂഷാ രംഗത്ത് പത്തനംതിട്ട ജില്ലയുടെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജായ കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുവാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുന്നു .കഴിഞ്ഞ മാസങ്ങളില്‍ നിര്‍മ്മാണം മന്ദഗതിയില്‍ ആയിരുന്നു .കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗത കൂടി .കോടികള്‍ ചിലവഴിച്ചു കൊണ്ട് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയില്‍ ആണ് കോന്നി മെഡിക്കല്‍കോളേജ് .കെട്ടിടം പണികള്‍ ഏറെ നാളായി പേരിനു മാത്രം ആയിരുന്നു . 300 കിടക്കകള്‍ ഉള്ള ആശുപത്രിയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കല്‍കോളേജിന് വേണ്ടി നടപടികള്‍ സ്വീകരിക്കുകയും,ഭൂമി കണ്ടെത്തി കൈമാറുകയും , നിര്‍മ്മാണം നോക്കി കണ്ടു കൊണ്ടിരിക്കുന്ന കോന്നി എം എല്‍ എ യും മുന്‍ മന്ത്രിയുമായ അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!