കോന്നി മയൂര്‍ തോടും ഏലായും തിരിച്ചു പിടിക്കുവാന്‍ നടപടി ഇല്ല : ഭൂരേഖ മായിക്കുന്ന ജാല വിദ്യക്കാരന്‍ വില്ലേജിലും

കോന്നി മയൂര്‍ തോട് ഒഴുകിയിരുന്നത്‌ കോന്നി യുടെ ഹൃദയ ഭാഗത്ത്‌ കൂടിയായിരുന്നു .കോന്നി ചൈനാമുക്കില്‍ തുടങ്ങി നാരായണ പുരം ചന്തയിലൂടെ മയൂര്‍ എലായില്‍ കൂടി വള്ളാട്ട് തോട്ടില്‍ കൂടി അച്ചന്‍കോവില്‍ നദിയില്‍ എത്തിയിരുന്ന ഈ തോട് ഇന്ന് വെറും ഒരു കൈ വഴി യായി .തോട് കയ്യേറിയവരില്‍ നിന്നും തിരിച്ചു പിടിക്കുവാന്‍ കോന്നി വില്ലേജ് അധികാരികളോ അതിനു വേണ്ടുന്ന സഹായം ചെയ്യാന്‍ പഞ്ചായത്ത് ഭരണക്കാരോ ശ്രമിക്കുന്നില്ല .നല്ല നീര് ഒഴുക്കും വീതിയും ഉണ്ടായിരുന്ന തോടിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം ആരാണ് .
തോട് കയ്യേറി മതില്‍ കെട്ടിയവരും തോട് നികത്തി വീട് പണിതവരും വെറും പാവ പെട്ടവര്‍ അല്ല .ഉള്ള വസ്തുവിന് വീതി കൂട്ടി എടുക്കാന്‍ തോട് നികത്തിയവര്‍ ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണം എന്നുള്ള പരാതി ഇന്ന് പഞ്ചായത്തില്‍ ഇല്ല.
മയൂര്‍ എലാ യില്‍ പണ്ട് നെല്‍കൃഷി ഉണ്ടായിരുന്നു .തുടര്‍ന്ന് കരിമ്പും ,പിന്നീട് വയല്‍ കൃഷി നിന്ന് പോയി .അതോടെ തോട് കയ്യേറ്റം ഉണ്ടായി .നല്ല വീതിയേറിയ തോട് ഇന്ന് പേരിനു മാത്രം .മയൂര്‍ തോട് വികസിപ്പിക്കണം എന്നുള്ള ആവശ്യം അംഗീകരിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല .കാരണം തോട് നികത്തി കയ്യേറിയവര്‍ ബന്ധപെട്ടവര്‍ തന്നെ .തോട് നികത്തി ചൈനാ മുക്കില്‍ ബഹു നില കെട്ടിടം ഉയര്‍ന്നു .
ഭൂ രേഖ അനുസരിച്ച് മയൂര്‍ തോട് ഇപ്പോളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ .എന്നാല്‍ കയ്യേറിയവരുടെ പേരില്‍ നടപടികള്‍ ഇല്ല .മയൂര്‍ തോട് തിരിച്ചു പിടിച്ചു പൂര്‍വ്വ സ്ഥിതിയില്‍ ആക്കുവാന്‍ പഞ്ചായത്തിന് അധികാരം ഉണ്ടെങ്കിലും അവരും കയ്യേറ്റക്കാരുടെ ആളുകളായി മാറി .നിലവില്‍ ഉള്ള മയൂര്‍ തോട്ടില്‍ മാലിന്യം മാത്രമാണ്.കോടികളുടെ നികുതി പണം പഞ്ചായത്തില്‍ വരുമാന മായി ഉണ്ടെങ്കിലും മയൂര്‍ തോട് വികസനം മാത്രം ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!