മുന്‍ എം. പി. ചെങ്ങറ സുരേന്ദ്രന്‍ സി പി എമ്മിലേക്ക് ഇല്ല

കോന്നി :മുന്‍ എം പി യും സി പി ഐ നേതാവുമായ ചെങ്ങറ സുരേന്ദ്രന്‍ സി പി ഐ വിട്ട് സി പി എമ്മിലേക്ക് പോകുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതം ആണെന്ന് ചെങ്ങറ സുരേന്ദ്രന്‍” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു .സി പി ഐ കോന്നി ലോക്കല്‍കമ്മിറ്റി സെക്രട്ടറി ആര്‍ ഗോവിന്ദ് തല്‍സ്ഥാനം രാജി വെച്ച് ഇന്ന് സി പി എമ്മില്‍ചേരുന്നു .ഗോവിന്ദ്ന് ഒപ്പം 80 മുന്‍കാല സി പിഐ നേതാക്കളും പ്രവര്‍ത്തകരും സി പി ഐ വിട്ട സാഹചര്യത്തില്‍ സി പി ഐ മുതിര്‍ന്ന നേതാവും മുന്‍ എം പി യുമായ ചെങ്ങറ സുരേന്ദ്രന്‍ കൂടി സി പി എമ്മില്‍ ചേരുമെന്ന് ഉള്ള പ്രചാരണം ഉണ്ട് .സി പി ഐ വിട്ട് സി പി എമ്മില്‍ ചേരുമെന്ന വാര്‍ത്തകള്‍ ,പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതം ആണെന്ന് ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു .

സി പി ഐ വിട്ട വരെ സ്വീകരിക്കാന്‍ സി പി എം ഇന്ന് ലയന സമ്മേളനം കോന്നിയില്‍ നടത്തുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!