ആനപിണ്ഡം പ്രധാന ഉത്പാദന ഘടകമായി ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഗജരാജ ഹാന്റ് മെയ്ഡ് റീസൈക്കിള്‍ പേപ്പര്‍ യൂണിറ്റ് കോന്നി ആനക്കൂടിന്‍റെ പ്രധാന സവിശേഷതയാണ്.കേരളത്തിലെ ആദ്യ സംരംഭമാണ് ജനകീയമാകുന്നത്. എങ്കിലും
പേപ്പര്‍ നിര്‍മ്മാണ യൂണിറ്റില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തത് പ്രധാന പോരാഴ്മയാണ്.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ 7 ആനകളില്‍ നിന്നുള്ള ആനപിണ്ഡത്തില്‍ നിന്നും നിര്‍മിക്കുന്ന പേപ്പറുകള്‍ ബയന്റുചെയ്ത ഫയലുകള്‍ ജനകീയ മെങ്കിലും നിര്‍മ്മാണ യൂണിറ്റില്‍ വൈദ്യുതി കണക്ഷന്‍ ഇല്ല . ഇവിടെ നിര്‍മ്മിക്കുന്ന ഫയലുകള്‍ വനം വകുപ്പ് ഓഫീസുകളില്‍ ഉപയോഗിക്കുന്നു.കൂടാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു .കുറഞ്ഞ തുകക്ക് ഈടുള്ള ഫയലുകള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് വൈദ്യുതി കണക്ഷന്‍ ഇല്ല . 4 പേരാണ് പേപ്പര്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. പേപ്പര്‍ ഉത്പാദിപ്പിച്ച ശേഷം അധികം വരുന്ന ആനപിണ്ഡം ഉപയോഗിച്ച് ജൈവ വാതകം ഉത്പാദിപ്പിക്കും. ആനകള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നത് ജൈവ വാതകം ഉപയോഗിച്ചാണ്.കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ആനപ്പിണ്ടത്തില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനം വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പദ്ധതിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമായി വനംവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിനായി ആനത്താവള പരിസരത്ത് പുതിയകെട്ടിടം നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ ആയി. ഇതിന്റെ വൈദ്യുതീകരണ ജോലികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ രണ്ടു ലക്ഷം രൂപയോളം അന്ന് അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇക്കോ ടൂറിസം പദ്ധതിയോടനുബന്ധിച്ച് എട്ടു വര്‍ഷം മുന്‍പാണ് ആനപ്പിണ്ടം സംസ്‌ക്കരിച്ച് പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചത്.
പുതിയ കെട്ടിടം നിര്‍മ്മിച്ച് പദ്ധതി ഇവിടേക്ക് മാറ്റിസ്ഥാപിച്ചു. എന്നാല്‍ വൈദ്യുതി ലഭിക്കാത്തതോടെ പ്രവര്‍ത്തനം അനിശ്ചിതമായി നീളുന്നു. ആനത്താവള പരിസരത്ത് പാരിസ്ഥിതിക പ്രശ്‌നം ഒഴിവാക്കാനും കൂടിയാണ് പേപ്പര്‍ നിര്‍മാണം തുടങ്ങിയത്. ഇത് നിലച്ചതോടെ ആനപ്പിണ്ടം കെട്ടികിടക്കാനും തുടങ്ങി.
പ്ലാന്റ് സ്ഥാപിച്ച് തുടക്കത്തില്‍ സര്‍ക്കാര്‍ ഫയലുകള്‍ക്കാവശ്യമായ കാര്‍ഡ്‌ബോര്‍ഡുകളാണ് നിര്‍മ്മിച്ചിരുന്നത്. ആനപ്പിണ്ടവും പഴയ പേപ്പറും അരച്ചെടുക്കുന്ന മിശ്രിതം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. തുടക്കത്തില്‍ കാര്‍ഡ്‌ബോര്‍ഡുകളും പിന്നീട് കാരിബാഗുകളും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള പേപ്പറുകളും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ആനത്താവളത്തില്‍ വില്‍ക്കാനായി കാരിബാഗുകള്‍ നിര്‍മിക്കാനും ലക്ഷ്യമിട്ടിരുന്നു.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പരിശീലിപ്പിച്ച് പ്രവര്‍ത്തനവും നടന്നുവരുന്നതിനിടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സാംസ്‌കാരിക വകുപ്പിന്റെ പൈതൃക മ്യൂസിയത്തിനായി വിട്ടു നല്കി. ഇതിനു പിന്‍ഭാഗത്തായി പുതിയ കെട്ടിടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിര്‍മിച്ചു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിനായി കൈമാറിയെങ്കിലും തുടര്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ മാറിയതോടെ തടസപ്പെടുകയായിരുന്നു. പേപ്പര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങിയശേഷം വനംവകുപ്പിന്റെ വിവിധ ഓഫീസുകളിലേക്ക് ആവശ്യമായ ഫയലുകള്‍ ഇവിടെയാണ് തയാറാക്കിയിരുന്നത്.
പരിശീലനം നേടിയ നാലുജീവനക്കാര്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തന്നെ തുടരുകയാണ്. ആനത്താവളത്തില്‍ എത്തുന്നവര്‍ക്ക് പേപ്പര്‍ നിര്‍മാണം കാണുന്നതിനുള്ള അവസരവും ഉണ്ട് .