Trending Now

ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ന്റെ മുന്നൊരുക്കങ്ങള്‍ക്കു വേണ്ടി ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .
2018 ലെ കണ്‍വന്‍ഷന്‍ സുഗമമായി നടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നു ഫൊക്കാന കണ്‍വന്‍ഷന്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ പറഞ്ഞു.1107 St Georges Ave, Colonia NJ 07067 ഇതാണ് ഓഫീസിന്റെ വിലാസം .

ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികള്‍ നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. അതിന്റെ ഭാഗമായി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു, പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നു. ഇതിനോടകം നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ക്ക് രുപം നല്‍കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ രെജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ നടത്തി വരുന്നു. റീജിയനുകള്‍ ശക്തമാകുന്നു. അതിനായി ന്യൂജേഴ്‌സിയില്‍ തുറന്ന ഫൊക്കാനയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!