സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം …കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്

സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം …കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
…………………………………………………………………………………………………
ചരിത്ര പ്രസിദ്ധവും അതി പുരാതനവും ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .സര്‍വ്വ ചരാചരങ്ങള്‍ക്കും നാഥനായ അപ്പൂപ്പന്‍ വാഴും കല്ലേലി അപ്പൂപ്പന്‍ കാവ് പാരമ്പര്യ കലകളുടെ സംഘമ ഭൂമി കൂടിയാണ്.ഭാരതാംബയുടെ മണ്ണില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതകളി,തലയാട്ടം കളി ,കുംഭ പാട്ട് ,പടേനി കളി എന്നിവ നടക്കുന്ന കാവാണ്‌ കല്ലേലി കാവ്.കൂടാതെ സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി വിളക്ക്. ദീപനാളങ്ങള്‍ സര്‍വ്വദോഷത്തേയും കരിച്ച് കളയും. ദീപങ്ങള്‍ മുകളിലേക്ക് മാത്രമേ കത്തൂ. ഇതേപോലെ ഭക്തര്‍ക്ക് എന്നും ഉയര്‍ച്ചയുണ്ടാകാനാണ് അച്ചന്‍കോവിലാറ്റില്‍ കല്ലേലിവിളക്ക് തെളിയിക്കുന്നത്.
കരിക്ക് പടേനിക്കായി നാനാദിക്കില്‍ നിന്നും ഭക്തര്‍ ഒഴുകിയെത്തും. കരിക്ക് പടേനിക്ക് ആവശ്യമായ കരിക്ക് വിവിധ കരകളില്‍ നിന്നും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കാറാണ് പതിവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉപസ്വരൂപങ്ങളും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. നാഗങ്ങളെ പ്രതിഷ്ഠിച്ച് പൂജചെയ്യുന്ന മണ്ണാറശാലയും, വെട്ടിക്കോടും പ്രസിദ്ധം തന്നെ . കല്ലേലി ഊരാളിക്കാവിലും നാഗരാജനും നാഗദേവതയും വാണരുളുന്നു.
ഭാരതപ്പൂങ്കുറവന്‍ പൂങ്കുറത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക കാവും കല്ലേലി കാവ് തന്നെ. ഊരാളി അപ്പൂപ്പന്‍സേവ, ആദിത്യപൂജ, മലപൂജ, ഗണപതിപൂജ, പരാശക്തിപൂജ, ഗജപൂജ, ഗന്ധര്‍വ്വപൂജ, യക്ഷിപൂജ, മൂര്‍ത്തിപൂജ, കുട്ടിച്ചാത്തന്‍ പൂജ, വടക്കഞ്ചേരി അച്ചന്‍ പൂജ, കൊച്ചുകുഞ്ഞ് അറുകൊല പൂജ, വാനരപൂജ, മീനൂട്ട് പൂജ എന്നിവ ഉപസ്വരൂപ പൂജകളായി ഇവിടെ നടത്തപ്പെടുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ വാഹനം ആനയായതിനാല്‍ ശര്‍ക്കരയും പഴങ്ങളും നല്‍കിയിട്ടുള്ള ആനയൂട്ടും കാവില്‍ നടന്നുവരുന്നു. തിരുമുമ്പില്‍ പറയിടീലും, താമ്പൂല സമര്‍പ്പണത്തിനുമായി കാവിലെത്തുന്നവര്‍ ശരണവഴിയിലാണ്. കരിക്കിന്റെ പടേണി കാവിന്റെ പ്രശസ്തി വിളിച്ചറിയിക്കുന്നു. മലദൈവങ്ങളെ വിളിച്ചുചൊല്ലി കാലദോഷമകറ്റുന്ന ഊരാളിയുടെ അരുളപ്പാടുകള്‍ അപ്പൂപ്പന്റെ നാമത്തില്‍ ദിക്കുകള്‍ മുഴക്കുന്നു.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് ഏറെ പ്രിയപ്പെട്ട ഒരു വഴിപാടാണ് താമ്പൂല സമര്‍പ്പണം. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, ഒരു നാണയം, തെങ്ങിന്‍ കള്ള് എന്നിവ ഒരു തേക്കിലയില്‍ വച്ച് അപ്പൂപ്പന് സമര്‍പ്പിക്കണം. ഭക്തര്‍ എന്താണ് ആഗ്രഹിച്ച് സമര്‍പ്പിക്കുന്നുവോ ആ ഉദ്ദിഷ്ടകാര്യം അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ നടന്നിരിക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തുന്ന ഓരോ ഭക്തനും താമ്പൂല സമര്‍പ്പണം നടത്തണം. കാരണം ഓരോ മനസ്സിലും ഓരോതരത്തിലുള്ള പ്രയാസം അനുഭവിക്കുന്നവരാണ്. താമ്പൂലം സമര്‍പ്പിച്ച് വിളിച്ചു ചൊല്ലിയാല്‍ സങ്കടങ്ങള്‍ക്ക് അപ്പൂപ്പന്‍ നിവാരണം ഉണ്ടാക്കും എന്നാണ് വിശ്വാസം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം സര്‍വ്വചരാചരങ്ങള്‍ക്കും എന്നും ഉണ്ടാകും.താമ്പൂല സമര്‍പ്പണത്തിനായി നൂറുകണക്കിന് ഭക്തരാണ് ദിനവും കാവില്‍ അണയുന്നത്.
…………………………………………………………………………….

ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യകല “കുംഭപാട്ട്” അനുഷ്‌ഠാനകലയുടെ ആദിമ രൂപം ചൊല്ലുന്ന ഏക കാവ്
…………………………………………………………………………..
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമായി കല്ലേലി അപ്പൂപ്പന്‍ കാവ് മാറുന്നു .
ലോകത്തെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്. പത്തനംതിട്ട കോന്നിയില്‍ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സന്ധ്യാവന്ദന ത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വര്‍ണ്ണിച്ചും ,പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട്‌പാട്ടിന്‍റെ രൂപത്തില്‍ കൊട്ടി ഉണര്‍ത്തുന്ന പാട്ടാണ് കുംഭ പാട്ട്.ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ്‌ കല്ലേലി അപ്പൂപ്പന്‍ കാവ് .ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു മുന്നില്‍ ചുറ്റും ഇരുന്ന് അപ്പൂപ്പനെ
പ്രകീര്‍ത്തിച്ച് ഈണത്തില്‍ പാടുന്നു.മുളയും,കാട്ടു കല്ലും പച്ചിരുമ്പും,ഉണക്ക പാളയും,കാട്ടു കമ്പും,വാദ്യോപകരണമാക്കി പ്രപഞ്ച ശക്തി യായ മല ദേവനായ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍റെ നാമത്തില്‍ ലോക ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു പ്രകൃതി യുടെ നിലനില്‍പ്പിനായി കുംഭ പാട്ട് നടത്തി വരുന്നു.ലൗകിക
ജീവിതത്തിന്‍റെ പരിധിയിൽ നിന്ന്‌ അകന്നു നിൽക്കുന്നവയാണ്‌ പുരാവൃത്തങ്ങൾ. ദേവീദേവൻമാരുടെയും മറ്റ്‌ അലൗകിക ശക്‌തികളുടെയും ഉത്‌ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ മിക്ക പുരാവൃത്തങ്ങളും. വയനാടൻ കുറിച്യർക്കിടയിൽ ഏറെ പ്രചാരത്തിലുളള ‘കുംഭപാട്ട് “ഇപ്പോള്‍ പാടുന്നത് കല്ലേലി കാവില്‍ മാത്രമാണ് .കാട്ടില്‍ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മുളയിലെപുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വെക്കും .പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തില്‍പരുവപ്പെടുത്തും.മുകള്‍ വശ ദ്വാരം ക്രമപ്പെടുത്തും .മുകളിലും താഴെയും ചൂരല്‍ കൊണ്ട് വരിയും .തുടര്‍ന്ന് മുള ഉണങ്ങാന്‍ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന”കുംഭം “കല്ലേലി അപ്പൂപ്പന്‍റെ അനുഗ്രഹത്തിന് വേണ്ടി നടയില്‍ പൂജ വെക്കും .കുംഭം അടിക്കുന്ന ഊരാളി പ്രമുഖന്‍ വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭംഎടുക്കുന്നത്.കുംഭം ഇടിക്കുന്ന കല്ല്‌ നദിയില്‍ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത് .കല്ല്‌ കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകള്‍ നല്‍കിയാണ്‌ വാദ്യഉപകരണമാക്കുന്നത്.ഉണക്ക പാളയും അതില്‍ അടിക്കാന്‍ ഉള്ള കാട്ടുകമ്പും ,രണ്ടു പച്ചിരുമ്പും ,കൈ താളവും ചേരുമ്പോള്‍
കുംഭപ്പാട്ട് പിറക്കുന്നു .ഏറ്റു ചൊല്ലാന്‍ ആറാളുകള്‍ വേറെയും ഉണ്ട് .

ഓ……..ഓ……..ഓ……..ഓ……..ഓ……..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഓ……..ഓ……..ഓ……..ഓ……..ഓ……..
കിഴക്കൊന്നു തെളിയെട്ടെടോ….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
പടിഞ്ഞാറും തെളിയെട്ടെടോ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…….
ഓ……..ഓ……..ഓ……..ഓ……..ഓ……..
അരുവാപ്പുലം അഞ്ഞൂറും…….
കോന്നി മുന്നൂറും
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലി അപ്പൂപ്പാ……….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലി തമ്പുരാനേ…….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഈ കൊട്ടും പാട്ടും പിണക്കല്ലെടോ…..
എന്റെ കുംഭമൊന്നു തെളിയെട്ടെടോ….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ആനക്കാട് അഞ്ഞൂറ് കാതം……
ഓ……..ഓ……..ഓ……..ഓ……..ഓ……..
ചേലക്കാട് ഏഴു കാതം…
ഓ……..ഓ……..ഓ……..ഓ……..ഓ……..
അണലിയും പെരുമ്പാമ്പും….
ഓ……..ഓ……..ഓ……..ഓ……..ഓ……..
തുറമൂത്തിറങ്ങുന്നേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലിയിലാകപ്പെട്ടവനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും .കര്‍ഷകരുടെ കാര്‍ഷിക വിളകള്‍രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനുചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത
ഉപകരണമാക്കി ഈണത്തിലും, താളത്തിലും കര്‍ഷകര്‍ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണര്‍ത്തുപാട്ടായി
പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം എന്നാല്‍ മുള എന്നാണ്. മുളന്തണ്ട് പാകത്തില്‍ മുറിച്ച് വ്യത്യസ്ഥ അളവില്‍ എടുത്ത് പരന്ന ഒരു ശിലയില്‍ ഒരേതാളത്തില്‍
കുത്തുന്നു. ശിലയില്‍ അമരുന്ന മുളം തണ്ടില്‍ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു. പണിയായുധങ്ങളില്‍ ഒന്നായ ഇരുമ്പ് എന്ന ജാരല്‍ പരസ്പരം
കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയില്‍ രണ്ട് കമ്പുകള്‍ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോള്‍ കുംഭപ്പാട്ടിന്റെ താളം മുറുകും.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തില്‍ നിറയുമ്പോള്‍ കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമാര്‍ന്ന നാദവും ശ്രവിക്കാം.
മനുഷ്യനില്‍ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനും പ്രകൃതിയില്‍ നിന്ന് മാറ്റി നിര്‍ത്തി മനുഷ്യ ജീവിതത്തെ കാണുവാനും കഴിയില്ല.
മനുഷ്യനും പ്രകൃതിയും ജന്തുജാലകങ്ങളും പരസ്പരം പൂരകങ്ങളായി സമന്വയിക്കുന്ന സഹവര്‍ത്തിത്വത്തിന്‍റെ സംസ്കാരത്തെയാണ് നാം
പരിപോഷിപ്പിക്കുന്നത്. കാടിനെ അറിയുവാനും തുടിയും താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്നേഹിക്കുവാനും ജീവന്‍റെ നിലനില്‍പ്പിനാധാരമായ
ജലസ്രോതസ്സുകള്‍, നദികള്‍, ജലാശയങ്ങള്‍ എന്നിവയെ സംരക്ഷിക്കുവാനും ആരണ്യ കേരളത്തിന്‍റെ കൈകള്‍ക്ക് കഴിയണം.ആദിമ ഗോത്ര സംസ്കാരത്തിന്‍റെ
അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നുപോകുന്നഅപൂര്‍വ്വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ
കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പുപ്പന്‍ കാവ് .
………………………………………………………………………..
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന
പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്
……………………………………………..
ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ

ആദരവ് ലഭിച്ചു .കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളി പ്രമുഖ നും കുംഭപാട്ടിന്‍റെ കുലപതിയുമായ കൊക്കാത്തോട്‌ ഗോപാലന്‍ ആശാനെ ദേവസ്വം

ബോര്‍ഡ്‌ പ്രസിഡണ്ട്‌ പ്രയാര്‍ ഗോപാല കൃഷ്ണന്‍ പൊന്നാട ചാര്‍ത്തി പമ്പയില്‍ ആദരിച്ചു .കല്ലേലി കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള

രഥ ഘോക്ഷ യാത്രയുടെ ഒന്നാം വാര്‍ഷിക ആഘോഷം പമ്പയില്‍ നടന്നപ്പോഴാണ് കൊക്കാത്തോട്‌ ആശാനെ ദേവസ്വം ബോര്‍ഡ്‌ ആദരിച്ചത് .

അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി കലാരൂപമാണ്‌ കുംഭപ്പാട്ട് .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എന്നും സന്ധ്യാ നേരത്ത് കുംഭപാട്ട് നടത്താറുണ്ട്‌ .വാമൊഴികളില്‍

പാടി പതിഞ്ഞ കുംഭ പാട്ടില്‍ ഊരാളി അപ്പൂപ്പനെ പ്രകീര്‍ത്തിക്കുന്ന വരികളാണ് ഉള്ളത് .നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കുംഭപാട്ട് ജപ്പാനില്‍ നിന്നുള്ള നരവംശ

ശാസ്ത്രഞ്ജര്‍ പഠന വിഷയമാക്കാന്‍ കല്ലേലി കാവില്‍ എത്തിയിട്ടുണ്ട് .കൊക്കാത്തോട്‌ നിവാസിയായ ഗോപാലന് നൂറു വയസ്സിന് അടുത്ത് പ്രായം ഉണ്ട് .മുന്‍പ് വനം

വകുപ്പിന്‍റെ ആദരവ് ലഭിച്ചിരുന്നു .ബാംഗ്ലൂര്‍ അടക്കം ഉള്ള അന്യ സംസ്ഥാനത്ത് വേദികളില്‍ കുംഭപാട്ട് അവതരിപ്പിച്ചിട്ടുള്ള ഗോപാലന്‍ ഊരാളിക്ക് വാര്‍ധക്യസഹജമായ

ഒരു അസുഖവും ഇല്ല .കൃഷി മുഖ്യ മായി കൊണ്ടുനടന്ന ആശാന്‍ ചെറുപ്പകാലത്ത് വനത്തില്‍ നിന്നും ലഭിക്കുന്ന തേന്‍ ആണ് കുടിക്കാന്‍ ഉപയോഗിച്ചത് .വനത്തില്‍ നിന്നും

ലഭിക്കുന്ന പച്ചമരുന്നുകളെ കുറിച്ച് നല്ല അറിവും ഉണ്ട് .ഓര്‍മ്മ ശക്തിയില്‍ നിന്നുള്ള കുംഭപാട്ട് മുഴുവനും പാടണം എങ്കില്‍ ഏഴു ദിവസം വേണം .

ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി അപ്പൂപ്പന്‍ കാവ് . ലോകത്തെ ഒരു

കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്.

Here’s where the tribal rhythm goes wild
………………………
INDIA ,KERALA,PATHANAMTHITTA :sree Kalleli Oorali Appooppan rules over a pantheon of 999 hill deities. At the sacred grove inside Konny reserve forest he is awakened through kumbha pattu, a ritual art form that dates back to ancient times. Bamboos and stones come together to make their mysterious music, a wild tribal rhythm that resonates in the primeval stillness of the night. “Kalleli Kavu is the only place of worship where this art is still performed,” says kavu p.r.o jayan konni and c. V Shantakumar, temple committee president
A ritual that springs from an age-old agrarian culture, kumbha pattu involves the rendering of songs to the accompaniment of indigenous instruments. “The kumbham is nothing but a bamboo stick shaped according to some specifications.

Then there are farm implements like iron sickles, dried arcanut leaves and tree skins. In the beginning they used to sit around bonfire and sing the praises of Oorali Appooppan,” he says. Smooth, pumpkin-shaped boulders are picked from the near-by river for kumbha pattu. “They make a very distinctive sound when tapped with the dry bamboo piece. In the silence of the night it will instantly draw your attention,” he adds.
The ritual pays reverence to all five elements, its lyrics stemming from the wild ecology that surrounds the temple. The song is basically a plea for protection from all evil and unknown energies.

“Settlers who were scared of animal attacks and other threats of the wild used to invoke Oorali Appoppan, their guardian deity, through the ritual. It’s believed that Kumbha pattu will erase all fears from your mind, refreshing your heart and spirit,” he says.
Kalleli kavu is a place that celebrates the Dravidian culture and its practices are totally different from the regular tantric procedures.

“We don’t follow the vedic style of pooja. Padayanai, pongala, mudiyattam and azhi pooja are the major rituals. Grilled tubers are distributed as offering along with porridge made of bamboo rice. We follow the ancient customs and rituals only.

There are no dance or music programmes even during the festival days,” he says. Kumbha pattu is conducted on all auspicious occasions and usually it starts in the evening, continuing till the early hours of the dawn. “In the song everything from the birth of the deity to the purpose of his incarnation are explained. Now we are conducting a 10-day ritual that started on the day of Vishu,” he says.
Passed down orally to generations, the kumbha song contains many obsolete names and terms.You will come across erstwhile geographic areas like Malanad and Thulunad,” he says. Practised by a particular caste, usually an elderly member of the community leads the ritual with other singers.

“And it’s Kokkathod Gopalan Asan who heads the team now. I think kumbha pattu is one among the toughest ritual songs as it’s not easy learning centuries-old tribal slang. It takes a lot of time and dedication to master the art,” he adds.

Sri Kalleli Oorali Appoopankaavu is an ancient temple located at Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala Daivangal (Mountain Gods). The temple is also noted for its festival which falls during the Monsoon season of Kerala. The major ritual performed in this temple is the Karkkidaka Vavu ceremony, a Hindu ritual observed in memory of the departed souls of ancestors. During the day, special offerings in the form of tender coconuts and betel leaves are offered to the presiding deity of this temple. Anayoottu (feeding of elephants), Vanarayoottu (feeding of monkeys) and Meenoottu (feeding of fish) are other rituals performed here.

Address :
………..
Kallelithottam P. O., Konni, Pathanamthitta, Kerala Contact number: – +91 9946283143, +91 9447504529,
How to get there :
……………….
From Pathanamthitta Bus station to Konni, about 10 km

Nearest Railway Station is Chengannur, about 28 km from Pathanamthitta.

Nearest Airport is Thiruvananthapuram International Airport, about 119 km from Pathanamthitta.

…………………………………..
thanks
………
JAYAN KONNI
media manager( Public relations officer)
sree kalleli ooraali appooppan kavu
kalleli,konni ,pathanamthitta ,kerala,india
mail:kallelykavu@gmail.com
konnijayan@gmail.com
phone:9946283143, 9447504529, 8156933031

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!