വിദേശ രാജ്യത്ത് നിന്നും മൃത ദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പുതിയ നിയമം

 
വിദേശ രാജ്യത്ത് കിടന്നു മരണ പ്പെടുന്ന ഇന്ത്യാക്കാരുടെ മൃത ദേഹം നാട്ടില്‍ എത്തിക്കണം എങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ് ഏതു വിമാനത്താവളത്തില്‍ ആണോ എത്തിക്കേണ്ടത് അവിടെ ഹാജരാക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കി . പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് ഇടയില്‍ ആശങ്ക ഉണര്‍ത്തുന്നു .ഒറ്റ ദിവസം കൊണ്ട് മൃത ദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള നിയമങ്ങള്‍ നിര്‍ത്തലാക്കി .എല്ലാ രേഖകളും വിമാനത്താവളത്തില്‍ എത്തിക്കണം .ഇതോടെ നാലും അഞ്ചും ദിവസം എടുക്കും മൃത ദേഹം നാട്ടിലെ വിമാന താവളത്തില്‍ എത്തിക്കുവാന്‍ .ഇന്ത്യന്‍ എംബസിയുടെ എന്‍ ഓ സി ,എംബാം രേഖകള്‍ ,പാസ്പോര്‍ട്ട്‌ പകര്‍പ്പ് എന്നിവയും നേരത്തെ എത്തിക്കണം .മരണ കാരണം മരണ സര്‍ട്ടിഫി ക്കറ്റില്‍ വ്യെക്തമായി ഉണ്ടാകണം .പകര്‍ച്ച വ്യാധികള്‍ മൂലമാണോ മരണം സംഭവിച്ചത് എന്നും അതാതു രാജ്യത്തെ ആരോഗ്യ മന്ത്രാലയം സാക്ഷ്യ പെടുത്തി നല്‍കുന്ന രേഖയും വിമാനത്താവളത്തില്‍ രണ്ടു ദിവസം മുന്നേ എത്തിക്കണം .ഇ മെയില്‍ വഴി രേഖകള്‍ വിമാനത്താവളം ഹെല്‍ത്ത്‌ ഓഫിസ്സര്‍ക്ക് ലഭിക്കണം .എങ്കില്‍ മാത്രമേ അനുമതി നല്‍കാവൂ എന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം എല്ലാ വിമാനത്താവളം ആരോഗ്യ ഓഫീസ്സിലും അറിയിച്ചു .രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടാല്‍ പിന്നെയും മൃത ദേഹം വിദേശ രാജ്യത്ത് സൂക്ഷിക്കേണ്ടി വരും .നാട്ടില്‍ ഉള്ള ബന്ധുക്കള്‍ക്ക് മുന്നില്‍ ഇതൊരു പ്രതിസന്ധി സൃഷ്ടിക്കും .മൃത ദേഹം നാട്ടില്‍ കൊണ്ട് വന്നു മറവു ചെയ്ത ശേഷം മരണം സംബന്ധിച്ച് ദുരൂഹത ഉള്ളതായി പല ഭാഗത്ത്‌ നിന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ ദുരൂഹ മരണം ആണോ ,രോഗം മൂലമോ ,വാര്‍ധക്യം മൂലമാണോ മരണം നടന്നത് എന്നുള്ള കാര്യത്തില്‍ വ്യെക്തത വരുത്താനാണ് വിദേശ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ വേണം എന്ന് ഇപ്പോള്‍ ആവശ്യ പ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!