കു​വൈ​റ്റി​ൽ വാ​ഹ​നം ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് മ​ല​യാ​ളി

 
കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഖ​ദ് അ​ബ്ദ​ലി റൂ​ട്ടി​ൽ വാ​ഹ​നം ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് മ​ല​യാ​ളി യു​വാ​വാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. കു​വൈ​റ്റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി ക​റു​കു​റ്റി ചി​റ​യ്ക്ക​ൽ അ​യ​രൂ​ർ​ക്കാ​ര​ൻ റി​ജോ റാ​ഫേ​ലാ​ണ് മ​രി​ച്ച​ത്.

റി​ജോ​യു​ടെ ഭാ​ര്യ ഷീ​ന പോ​ൾ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി റി​ജോ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം റി​ജോ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!