നിരാമയ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം 24ന്

 

മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉള്ളവര്‍ക്കായുള്ള നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം 24ന് രാവിലെ 10.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ.സത്യന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു, സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ ഗവ.പ്ലീഡര്‍ എ.സി ഈപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍ പി.കെ, ശോശാമ്മ തോമസ്, ഈപ്പന്‍ കുര്യന്‍, നിര്‍മലാ മാത്യൂസ്, എം.ബി സത്യന്‍, ഗിരിജ മധു, പി.കെ തങ്കമ്മ, സൗദാ രാജന്‍, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി അംഗം എലിസബത്ത് റോയി, നാഷണല്‍ ട്രസ്്റ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.രമേശ്, അഭിഭാഷക ക്ലാര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി ടി.കെ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കുവേണ്ടി നാഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നിരാമയ. വര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാ ചെലവുകള്‍ ഇന്‍ഷ്വറന്‍സ് മുഖേന ലഭിക്കും. സംസ്ഥാനത്ത് ആകെ 9000 പേരാണ് പദ്ധതിയിന്‍കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ മാത്രം മൂവായിരത്തോളം പേരാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഇതില്‍ 1500 പേരുടെ കാര്‍ഡുകളാണ് 24ന് വിതരണം ചെയ്യുന്നത്. കാര്‍ഡുകള്‍ തയാറായിട്ടുള്ളവരെ വിവരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും നേരിട്ട് അറിയിച്ചിട്ടുണ്ട്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളവര്‍ മാത്രം കാര്‍ഡുകള്‍ കൈപ്പറ്റുന്നതിന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയാല്‍ മതിയെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ അറിയിച്ചു. ഫോണ്‍ : 0468 2220140

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!