പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കംമുട്ടെഷന്‍,മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കണമെന്ന് അംഗീകൃത സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രെണ്ട് ആറന്മുള ഗ്രൂപ്പ് സമ്മേളനം ആവശ്യപ്പെട്ടു.പ്രോവിഡന്‍റ് ഫണ്ട് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു കാല താമസം പാടില്ല. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.സംഘടന സംസ്ഥാന പ്രസിഡന്റ് ജി.ബൈജു ജീവനക്കാരുടെ മക്കളില്‍ മികച്ച പരീക്ഷാ വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.എം.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജി.ശശികുമാര്‍,പണയില്‍ മുരളി,കരവാളൂര്‍ അജയകുമാര്‍,കെ.കലാധരന്‍ പിള്ള ,ടി.എസ്.രാധാകൃഷ്ണന്‍ നായര്‍,ജി.ദിലീപന്‍ നമ്പൂതിരി,എം .ജി .സുകു,കെ.പി .സന്തോഷ്കുമാര്‍,സച്ചിദാനന്ദന്‍നായര്‍,ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
 
					 
					 
					 
					 
					 
					 
					 
					 
					 
					