Trending Now

“പിടിക്കിട്ടാ പുള്ളി “മല്യ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ

 

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടികണക്കിന് രൂപയുടെ വായ്‌പ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ചു മുങ്ങിയ” മാന്യ “ഇടപാടുകാരന്‍ ഇന്ത്യ പിടികിട്ടാ പുള്ളിയായി തേടുന്ന കിംഗ്‌ ഫിഷര്‍ മുന്‍ ഉടമ വിജയ്മല്യ എജ്ബാസ്റ്റണ്‍: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ എത്തി .. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങൾ എഎൻഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!