Trending Now

റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി

Picture

 

ദമ്മാം : വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ്. നടത്തുന്ന റമദാന്‍ ക്യാമ്പിനോടനുബന്ധിച്ച് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൊരുക്കം നടത്തി
വൃതാനുഷ്ടാനത്തിലൂടെ ആത്മാവിനേയും , ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ പ്രസിഡന്റ് ഡോ : മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പറഞ്ഞു
ദമ്മാം അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ പരിപാടി ഉത്ഘാടനം ചെയ്തു , അബ്ദുല്‍ സമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു , മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി , അബ്ദുല്‍ ബാരി നദ്‌വി , ഹസ്സന്‍ സഖാഫി മുക്കം , അഷ്‌റഫ് ആളത്ത് , എന്നിവര്‍ സംസാരിച്ചു , ശരീഫ് സഖാഫി കീച്ചേരി സ്വാഗതവും , അബ്ബാസ് തെന്നല നന്ദിയും പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!