Trending Now

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ ജനവിശ്വാസം നിലനിര്‍ത്തണം :ഗവര്‍ണര്‍


ധാര്‍മികതയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തില്‍ പ്രസ് കൗണ്‍സിലിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ സംരക്ഷണത്തിനും ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനും പ്രസ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം. പ്രസ് കൗണ്‍സിലിനുകീഴില്‍ ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതുണ്ട്. ഇതിനായി മീഡിയാ കൗണ്‍സില്‍ പരിഗണിക്കണം. മാധ്യമരംഗത്തും സോഷ്യല്‍ മീഡിയയിലുമുള്ള അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സ്വയം നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രസ് കൗണ്‍സില്‍ അംഗം കെ. അമര്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!