ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്. ലോഹിത് നദിയ്ക്ക് കുറുകെ, അസമിലെ സാധിയയില്‍ നിന്നും ദോലയിലേയ്ക്കാണ് പാലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സെനോവാൾ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 9.2 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. മുംബൈയിലെ ബാന്ദ്ര- വര്‍ലി സീ ലിങ്കിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ പാലം.950 കോടി മുതല്‍മുടക്കുള്ള പാലത്തിന്‍റെ നിര്‍മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. സൈന്യത്തിനും ഏറെ സഹായകമാകുന്നതാണ് പുതിയ പാലം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു