Trending Now

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കെ​ണ്ടെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ ഇ​ത്ത​വ​ണ​ത്തെ ഫ​ലം പ്ര​ഖ്യാ​പ​നം വൈ​കു​മെ​ന്ന് ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടെ​ന്ന് സി​ബി​എ​സ്ഇ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ക​ൾ ഒ​ഴി​ഞ്ഞ​ത്. ഹൈ​ക്കോ​ട​തി വി​ധി ഈ ​വ​ർ​ഷം ന​പ്പാ​ക്കു​മെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു