ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും

 

ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും e-KY C റീ വെരിഫിക്കേഷൻ വഴി ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ രാജ്യത്തെ മൊബൈൽ കമ്പനി ഓപ്പറേറ്റേഴ്‌സിന് നിർദ്ദേശം നൽകി.*
*രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും വെരിഫൈ ചെയ്‌ത ഉപഭോക്താക്കൾ ആകണം ഉപയോഗിക്കുന്നത് എന്ന ഫെബ്രുവരിയിലെ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം എല്ലാ മൊബൈൽ കണക്ഷനുകളും ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിക്കൻ തീരുമാനിച്ചത് . ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും.*
*പുതിയ മൊബൈൽ കണക്ഷനുകൾക്കും ആധാർ e-KY C നിർബന്ധമാക്കി. ഇതോടെ ഇനി ആധാർ ഇല്ലാത്തവർക്ക് രാജ്യത്തു മൊബൈൽ കണക്ഷൻ പോയോഗിക്കാൻ സാധിക്കില്ല. ഗവൺമെന്റ് ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതു സഹായകമാകും. കൂടാതെ തീവ്രവാദം ഉൾപ്പെടെയുള്ള നിയമപരമല്ലാത്ത പ്രവർത്തനങ്ങൾക്കു മൊബൈൽ കണക്ഷനുകളുടെ ദുർവിനിയോഗം തടയാനും കഴിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!