Trending Now

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു.
ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന്‌ കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്‌ ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്‌.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!