ഗ്രീന്‍ ഇലക്ഷന് കാമ്പയിന്റെ ഭാഗമായി ഗ്രീന്‍ പ്രേട്ടോകോള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയ കൈപുസ്തകത്തിന്റെ ക്യു ആര് കോഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് കലക്ടറേറ്റ് ചേമ്പറില്‍ പ്രകാശനം ചെയ്തു. ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പ് ആക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊളളുന്ന കൈപ്പുസ്തകം ലഭിക്കും. സംസ്ഥാന തിരഞ്ഞൈടുപ്പ് കമ്മീഷനും തദേശ സ്വയം ഭരണ വകുപ്പും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം തയ്യാറാക്കിയത്. പ്രചാരണത്തില്‍ ഹരിതചട്ടം പാലനം ഫലപ്രദമായി നടത്തുന്നതിനുളള മാര്‍ഗം, തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും കൗണ്ടറിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെല്ലാം ചോദ്യോത്തര രൂപേണെയാണ് കൈപ്പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Read Moreടാഗ്: ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു
ഹരിതചട്ടം പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്;’ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു
ഹരിതചട്ടം പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്;‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു കോന്നി വാര്‍ത്ത : തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം പുറത്തിറക്കിയത്. പ്രചാരണത്തില്‍ ഹരിതചട്ടം പാലനം ഫലപ്രദമായി നടത്തുന്നതിനുളള മാര്‍ഗങ്ങള്‍, തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും കൗണ്ടറുകളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെല്ലാം ചോദ്യോത്തര രൂപേണയാണ് കൈപ്പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലും വരണാധികാരികളുടെ ഓഫീസുകളിലും പുസ്തകങ്ങള്‍ എത്തിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഡിസ്പോസിബിള്‍ വസ്തുക്കളും ഉപയോഗിച്ചാല്‍ സംസ്ഥാനത്താകെ രൂപപ്പെടാന്‍ സാധ്യതയുളള ഏകദേശ മാലിന്യത്തിന്റെ…
Read More