വടശ്ശേരിക്കരയില്‍ സ്റ്റാഫ് നഴ്സ് നിയമനം

 

konnivartha.com : വടശ്ശേരിക്കര  ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 22 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാവണം. നഴ്സിംഗ് പ്രവര്‍ത്തി പരിചയമുളളവര്‍ക്കും വടശേരിക്കര നിവാസികള്‍ക്കും മുന്‍ഗണന. പ്രായം 45 ല്‍ താഴെ. ഫോണ്‍ : 04735 251773.

error: Content is protected !!